നിലമ്പൂര്‍: നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തി ഉണങ്ങി നില്ക്കുന്ന മരം മുറിച്ചു നീക്കണമെന്ന് ആവശ്യം നടപ്പായില്ല. അടിയന്തിരമായി മരം മുറിച്ചു നീക്കണമെന്ന് കഴിഞ്ഞ തവണ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ നിലമ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ബന്ധപ്പെട്ട ഉദ്യോഗ്സഥര്‍ പറഞ്ഞിരുന്നെങ്കിലും നാളിതുവരെയായി നടപടിയുണ്ടായിട്ടില്ല. നിലമ്പൂര്‍ റെയില്‍വേസ്റ്റേഷനു സമീപത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നിടത്താണ് മരം നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: