ന്യൂദല്‍ഹി: ഭാരതം നിയന്ത്രണ രേഖ മറികടന്ന് പാക്കധിനിവേശ കശ്മീരില്‍ കനത്ത തിരിച്ചടി നല്‍കിയതില്‍ ഉറി ബലിദാനികളുടെ ബന്ധുക്കള്‍ക്ക് സന്തോഷം. ഇതില്‍ സന്തോഷമുണ്ട്. ഉറി സൈനിക താവളത്തിലെ ഭീകരാക്രമണത്തില്‍ മരിച്ച സൈനികന്‍ എസ്‌കെ വിദ്യാര്‍ഥിയുടെ മകള്‍ ആരതി പറഞ്ഞു. ഇത് കുറേക്കൂടി നേരത്തെ ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി സന്തോഷം ഉണ്ടാകുമായിരുന്നവെന്ന് വിദ്യാര്‍ഥിയുടെ ഭാര്യ കിരണ്‍ പറഞ്ഞു.
അമേരിക്ക ബിന്‍ ലാദനെ കൊന്നതു പോലെ നാം ഹാഫീസ് സെയ്ദിനെ കൊല്ലണമെന്നാണ് ഉറിയില്‍ ബലിദാനിയായ ഹവില്‍ദാര്‍ അശോക് കുമാറിന്റെ ഭാര്യ സംഗീതാ ദേവി പറഞ്ഞത്. സെയ്ദിനെപ്പോലുള്ള കൊടും ഭീകരരെ പാഠം പഠിപ്പിക്കണം. സൈനിക നടപടിയില്‍ വളരെ സന്തോഷമുണ്ട്. പാക്കിസ്ഥാനോട് പ്രതികാരം ചെയ്തില്ലെങ്കില്‍ ഉറിയില്‍ ജീവന്‍ വെടിഞ്ഞവരുടെ ബലിദാനം വ്യര്‍ഥമാകും.
സൈന്യം ഇത്തരം നടപടികള്‍ തുടരണം. പാക്കിസ്ഥാനിലെ ഭീകരരെ അവരുടെ വീട്ടില്‍ ചെന്ന് കൊല്ലണം. ഇനിയും കൂടുതല്‍ അകത്തേക്ക് കയറി ആക്രമിക്കണം. വീര ബലിദാനി ജാവ്‌റ മുണ്ടയുടെ ഭാര്യ ജിംഗി ധന്‍വര്‍ പറഞ്ഞു. ഭാരതം തിരിച്ചടിച്ച വാര്‍ത്ത വന്നതോടെ, €ഉറിയില്‍ വീരമൃത്യ വരിച്ച ജാര്‍ഖണ്ഡിലെ രാജേഷ് സിങ്ങിന്റെ ഗ്രാമത്തില്‍ ജനങ്ങള്‍ ഭാരത് മാതാ കീ ജയ് വിളിച്ച്, ആനന്ദ നൃത്തമാടി. പാക്കിസ്ഥാനെ പാഠം പഠിപ്പിച്ചതിന് കേന്ദ്രത്തിനും സൈന്യത്തിനും അവര്‍ നന്ദി പറഞ്ഞു. ഞങ്ങളുടെ വീരനായ സഹോദരനുള്ള ആദരാഞ്ജലിയാണത്. അവര്‍ പറഞ്ഞു.
ഇതൊരു തുടക്കമാണ്. മോദിജി പാക്കിസ്ഥാനെ ആക്രമിച്ച് ഭീകരത വളര്‍ത്തുന്നവരെയെല്ലാം കൊല്ലണം. അവരുമായുള്ള ബന്ധം വിഛേദിക്കണം, സിന്ധു നദീജലം നല്‍കുന്നത് നിര്‍ത്തണം. രാകേഷിന്റെ ഭാര്യ ജൂലി സിങ്ങ് പറഞ്ഞു. പാക്കധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളെല്ലാം നശിപ്പിക്കണം. അച്ഛന്‍ രാജേന്ദ്ര സിങ്ങ് പറഞ്ഞു. അച്ഛനെ കൊന്നവരെ കൊന്ന സൈനിക മാമന്‍മാര്‍ക്ക് നന്ദി. രാജേഷിന്റെ എട്ടുവയസുകാരി മകള്‍ പ്രീതി പറഞ്ഞു.
















