കോയമ്പത്തൂര്‍: മതഭീകരര്‍ വെട്ടിക്കൊന്ന ഹിന്ദുമുന്നണി നേതാവ് സി. ശശികുമാറിന്റെ ഭാര്യ യമുന (30) ജീവനൊടുക്കാന്‍ ശ്രമിച്ചു. സുബ്രഹ്മണ്യപാളയത്തെ വസതിയില്‍ വ്യാഴാഴ്ചയാണ് ആത്മഹ്യക്ക് ശ്രമിച്ചത്.
വിഷം കലര്‍ന്ന ചാണകപ്പൊടി കഴിക്കുന്നതു കണ്ട് ശശികുമാറിന്റെ സഹോദരന്‍ യമുനയെ ആശുപത്രിയില്‍ എത്തിച്ചു. അവര്‍ ഐസിയുവിലാണ്. ശശികുമാറിന്റെ വധത്തെത്തുടര്‍ന്ന് യമുന കടുത്ത ദുഖത്തിലും നിരാശയിലുമായിരുന്നു.
















