കാഞ്ഞങ്ങാട്: കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും കാസര്‍കോട് ജില്ലാ ഹോമിയോ ആശുപത്രിയുടെയും, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്ത സഹകരണത്തോടെ ഒക്ടോബര്‍ 2ന് രാവിലെ 9 മണി മുതല്‍ 12 മണി വരെ സൗജന്യ തിമിര ശസ്ത്രക്രിയാ നിര്‍ണ്ണയ ക്യാമ്പും ഹോമിയോ മെഡിക്കല്‍ ക്യാമ്പും വെള്ളിക്കോത്ത് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ (എല്‍പി വിഭാഗം താഴെ) പരിസരത്ത് നടക്കും. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446076233, 9605657809 നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: