Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാത്തിരുന്ന വാര്‍ത്ത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 12:07 am IST
in Vicharam

നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്ന പാക്കിസ്ഥാന്റെ മര്‍മത്തിന് സൈന്യം നല്‍കിയ തിരിച്ചടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്കൂര്‍ പാക്കിസ്ഥാനെ ഭാരതസൈന്യം വിറപ്പിച്ചു. മണിക്കൂറുകളോളം പ്രതികരിക്കാന്‍പോലും പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു ആ തെമ്മാടിരാജ്യം.

പാക്കിസ്ഥാന്‍ കയ്യടക്കിവച്ച ഭാരതമണ്ണില്‍ ഭീകരെ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങായി. മുന്നറിയിപ്പുകളെ അവഗണിച്ച് എക്കാലവും സമാധാനത്തിനായി നിലകൊള്ളുന്ന ഭാരതത്തെ ശല്യപ്പെടുത്തുകയായിരുന്നു പാക്കിസ്ഥാന്‍. സഹികെട്ടപ്പോഴാണ് തിരിച്ചടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. ഒരു സാധാരണക്കാരനെയും ഉപദ്രവിക്കാതെ സൂക്ഷമതയോടെ സൈന്യം 38 ഭീകരരെ വധിച്ചു.

ഭീകരക്യാമ്പുകളില്‍ ശക്തമായ പ്രത്യാക്രമണം നടത്തിയ സൈന്യം ഒരു പോറലുമേല്‍ക്കാതെ തിരിച്ചെത്തി മണിക്കൂറുകള്‍ കഴിഞ്ഞ് സൈനിക വക്താക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയപ്പോഴാണ് രാത്രി നടന്ന ധീരകൃത്യം ലോകം അറിയുന്നത്. സൈന്യത്തിന്റെ നടപടിയെ മുഴുവന്‍ ഭാരതവും ഒറ്റക്കെട്ടായി സ്വാഗതം ചെയ്തിരിക്കുകയാണ്. ഏറെക്കാലമായി ഭാരതം കാത്തിരിക്കുന്ന വാര്‍ത്തതന്നെയാണ് സൈനിക നടപടി. ഭീകരതയെ അയല്‍രാജ്യത്ത് നിര്‍ബാധം ഉല്‍പാദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോള്‍ കണ്ണും പൂട്ടിയിരിക്കാന്‍ ആര്‍ജവമുള്ള ഒരുസര്‍ക്കാരിനും സാദ്ധ്യമല്ല. അക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പലകുറി ഓര്‍മ്മിപ്പിച്ചതാണ്.

ഒറ്റക്കെട്ടായി ഭീകരതയ്‌ക്കെതിരെ പോരാടാന്‍ കോഴിക്കോട് ചേര്‍ന്ന ബിജെപി ദേശീയ കൗണ്‍സില്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ഭീകരര്‍ മനുഷ്യാവകാശങ്ങളുടെ ഏറ്റവും വലിയ ലംഘനമാണ് നടത്തുന്നത്. ഭീകരവാദം ഒരു രാജ്യത്തിന്റെ നയമാകുമ്പോള്‍ അതു യുദ്ധക്കുറ്റമായി കണക്കാക്കണം. ഭീകരവാദം പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നയമാക്കി. കശ്മീരിലെ ഭീകരവാദ, വിഘടനവാദ പ്രക്ഷോഭങ്ങള്‍ അവരുടെ സൃഷ്ടിയാണ്. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ യുഎന്‍ പ്രസംഗം, ഭീകരതയെ പരസ്യമായി പിന്തുണക്കുന്നു.

പാക്കിസ്ഥാന്റെ ഭ്രാന്തുപിടിച്ച നടപടി ലോകശ്രദ്ധയില്‍കൊണ്ടുവരാന്‍ സമര്‍ത്ഥമായ നയതന്ത്ര നീക്കം ഭാരതം നടത്തി. 56 രാജ്യങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഭാരതത്തിനെതിരെ കത്തെഴുതുകയും, 20 എംപിമാരെ ലോകമാകെ പിന്തുണതേടി യാത്രചെയ്യാനും നിയോഗിക്കുന്നതിന് എത്രയോ മുമ്പുതന്നെ ഭാരതം നയതന്ത്രനീക്കം ശക്തമാക്കിയിരുന്നു. യുഎന്നില്‍ പാക് പ്രധാനമന്ത്രി ഭാരതത്തിനെതിരെ സംസാരിച്ചതിന്റെ മാറ്റൊലി തീരുംമുമ്പെ നമ്മുടെ വിദേശകാര്യമന്ത്രി കരണത്തടിപോലെ മറുപടി നല്‍കി. എട്ടുമാസത്തിനിടയില്‍ 117 ഭീകരരെയാണ് അതിര്‍ത്തിയില്‍ സൈന്യം വധിച്ചത്. 17 ഭീകരാക്രമണ പദ്ധതികള്‍ തകര്‍ത്തു. ഉറിയില്‍ 19 ധീരജവാന്മാര്‍ക്കാണ് ജീവഹാനി സംഭവിച്ചതെങ്കില്‍ 24 മണിക്കൂറിനകം അതിലധികം പാക്കിസ്ഥാന്‍ ഭീകരരുടെ ജീവനെടുക്കാന്‍ ഭാരതത്തിന് കഴിഞ്ഞു. ഇതോടെ പ്രശ്‌നം തീര്‍ത്തെന്ന് പാക്കിസ്ഥാന്‍ കരുതിക്കാണും.

ഉറിയിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആ രാജ്യത്തെയും ലോകത്തെയും ഭാരതം ബോദ്ധ്യപ്പെടുത്തി. അതുകൊണ്ടാണ് സാര്‍ക്ക് ഉച്ചകോടിയില്‍ ഭാരതമില്ലെന്ന് പറഞ്ഞപ്പോള്‍ ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഭൂട്ടാനും ഭാരതത്തോടൊപ്പം സാര്‍ക്കില്‍നിന്നും വിട്ടുനില്‍ക്കാന്‍ തയ്യാറായത്. ഉറിയില്‍ രണ്ടാമതും അക്രമത്തിനെത്തിയ ഭീകരരും പാക്കിസ്ഥാനികളാണ്. അവരില്‍ 10 പേരെ സൈന്യം നിറതോക്കിനിരയാക്കി. കശ്മീരില്‍ കുപ്‌വാര ജില്ലയിലെ ഹന്ദ്വാര ചെക്ക്‌പോസ്റ്റില്‍ 20 തവണ ഭീകരര്‍ വെടി ഉതിര്‍ക്കുകയുണ്ടായി. ഉറിയില്‍ ആദ്യം ചാവേര്‍ അക്രമത്തിനെത്തിയ ഭീകരര്‍ക്ക് തദ്ദേശീയരുടെ പിന്തുണ ലഭിച്ചു. രണ്ടുമണിക്കൂറോളം ഭീകരര്‍ അവിടെ തങ്ങി എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ലക്ഷ്യമിട്ട് എത്തുന്നവരുടെ ഏജന്റന്മാരായി നില്‍ക്കുന്നവരാരായാലും അവര്‍ മാപ്പര്‍ഹിക്കുന്നില്ല.

ദേശസ്‌നേഹികളാകെ ഇത് ഗൗരവപൂര്‍വ്വം കാണണം. മുമ്പ് പലകുറി നിസ്സംഗത പുലര്‍ത്തിയതാണ് പാക്കിസ്ഥാന്റെ അഹന്തയ്‌ക്ക് വഴിവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 52 ഇഞ്ച് നെഞ്ചളവിനെ പരിഹസിച്ച് ഒരുപാട് പ്രസ്താവനകള്‍ കാണുകയുണ്ടായി. കൊടുക്കേണ്ട സമയം കാത്തിരിക്കുകയായിരുന്നുവെന്ന് അത്തരം വിമര്‍ശകര്‍ക്ക് ഇപ്പോള്‍ ബോദ്ധ്യമായിക്കാണും. രാജ്യം ഒന്നാമത്. ബാക്കിയെല്ലാം പിന്നീട്. അതുകൊണ്ടാണ് കരുതലോടെ നടപടി. അഭിമാനിക്കാം നമുക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)
Kerala

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.