പാനൂര്‍: കൂറ്റേരിയില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ മൊബൈല്‍ ടവര്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കുന്നോത്ത്പറമ്പ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണാസമരം ജനകീയവേദി ജില്ലാ സെക്രട്ടറി ഇ.മനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.പി.സുജാത അധ്യക്ഷത വഹിച്ചു. പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ സി.മനോജ്, പഞ്ചായത്ത് അംഗം കെ.സുജാത, വി.കെ.രവീന്ദ്രന്‍, ടി.കെ.രാജീവന്‍, വി.പ്രജിത്ത്, സി.വിനോദ്, ടികെ.സുബിന്‍, വടക്കയില്‍ രഞ്ജിത്ത്, കണ്ണോത്ത് സദന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.രവീന്ദ്രന്‍, എല്‍.വി.അനീഷ്, കെ.സജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനവാസ കേന്ദ്രമായ കൂറ്റേരിയില്‍ ഉയരുന്ന മൊബൈല്‍ ടവറിനെതിരെ ശക്തമായ ജനവികാരമാണ് പ്രദേശത്തുളളത്.
















