പയ്യാവൂര്‍: യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടിയാന്‍മല പള്ളിക്കുന്നിലെ പാലത്തുംപറമ്പില്‍ സുനിലിന്റെ ഭാര്യ സ്മിതക്കാണ്(36) വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയാണ് സുനില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുനിലിനെ കുടിയാന്‍മല പോലീസ് അറസ്റ്റ് ചെയ്തു. സാരമായി പരിക്കേറ്റ സ്മിത തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
















