കാഞ്ഞങ്ങാട്: ഹൊസ്ദൂര്‍ഗ് മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 11 വരെ നടക്കുന്ന നവരാത്രി മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
1ന് രാവിലെ 5.30ന് നടതുറക്കല്‍, 8ന് ദേവീഭാഗവത പാരായണം. രാത്രി 7ന് തായമ്പക, 8ന് നൃത്തനൃത്യങ്ങള്‍, 2ന് വൈകുന്നേരം 5ന് കോല്‍ക്കളി , 7ന് ആദ്ധ്യാത്മിക പ്രഭാഷണം. 8ന് ഭജന. 3ന് വൈകുന്നേരം 5.30ന് ഭക്തിഗാനങ്ങള്‍, 7ന് ആദ്ധ്യാത്മിക പ്രഭാഷണം. 8ന് ഭജന. 4ന് വൈകുന്നേരം 5 .30ന് ഭജന. 7ന് നൃത്തനൃങ്ങള്. 5ന് 5.30ന് സോപാനസംഗീതം, 7ന് സംഗീതാര്‍ച്ചന. 6ന് 5 മണിക്ക് തിരുവാതിര 5.30ന് ഭജന, 7ന് ഗാനാമൃതം. 7ന് വൈകുന്നേരം 5.30ന് സാക്സോ ഫോണ്‍. 7ന് ഹരികഥ. 8ന് വൈകുന്നേരം 5ന് യക്ഷഗാന താളമദ്ദളെ. 7ന് നൃത്തനൃത്യങ്ങള്‍. 9ന് ഉച്ചയ്ക്ക് 1ന് ഭജന, 5ന് ഭക്തിഗാനസുധ, 7ന് നൃത്തനൃത്യങ്ങള്‍. 10ന് വൈകുന്നേരം 5ന് സര്‍വ്വൈശ്വര്യ വിളക്ക് പൂജ, രാത്രി 8ന് സംഗീതാര്‍ച്ചന. 11ന് രാത്രി 7ന് കരിമരുന്ന് പ്രയോഗം, തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, 10.30 ന് ശ്രീഭൂതബലി.
ഉത്സവ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, 12.30 മുതല്‍ 2 മണി വരെ അന്ന പ്രസാദ വിതരണം, വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി 10 ന് രാത്രി പൂജയും നടക്കും. നവരാത്രിയോടനുബന്ധിച്ച് ഗ്രന്ഥപൂജ, വാഹനപൂജ, എഴുത്തിനിരുത്തല്‍ എന്നിയും നടക്കും.
പത്രസമ്മേളനത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ടി.വി.നാരായണമാരാര്‍, ആഘോഷകമ്മറ്റി പ്രസിഡന്റ് വി.മാധവന് നായര്‍, ബി.രാധാകൃഷ്ണന്, എച്ച്.കൃഷ്ണ, കെ.കെ.വിട്ടല്‍ പ്രസാദ്, സി.ഗണേശ്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ കെ.ജി.പ്രഭാകരന്, സുരേഷ് മണലില്‍, അശോക് ഹെഗ്ഡേ. കെ.ഗണേശ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: