കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ആയിറ്റി വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം ഒക്ടോബര്‍ മൂന്നിന് അവസാനിക്കും. നാലിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ആറുവരെ പത്രിക പിന്‍വലിക്കാം. ഒക്ടോബര്‍ 21ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചുവരെ വോട്ടെടുപ്പ് നടക്കും. 22ന് രാവിലെ 10 മുതല്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഒക്ടോബര്‍ 14ന് നടക്കും. ഇലക്ഷന് ഡപ്യൂട്ടി കളക്ടര്‍ എ ദേവയാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ആയിറ്റി എഎല്‍പി സ്ക്കൂളിലാണ് പോളിംഗ് ബൂത്ത് സജ്ജീകരിക്കുന്നത്. യോഗത്തില്‍ റിട്ടേണിങ് ഓഫീസറായ ഹൊസ്ദുര്‍ഗ് ഡിസിഎആര്ഡി ബാങ്ക് വാല്വുവേഷന് ഓഫീസര്‍ അബു പരവക്കല്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി കെ രമേശന്, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ വി മധുസൂദനന്, ഇലക്ഷന് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് കെ രാജന്, ടി കെ വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: