മഞ്ചേശ്വരം: കടമ്പാര്‍ സ്വദേശിയും ആര്‍എസ്എസ് താലൂക്ക് സംഘ ചാലകുമായ രവീന്ദ്ര ഷെട്ടിയെയും ഭാര്യയെയും കത്തിമുനയില്‍ നിര്‍ത്തി വീട്ടില്‍ നിന്നു കൊള്ളയടിച്ചത് അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘമാണെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണ്ണം വിറ്റത് മംഗഌരുവിലാണെന്ന് കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വര്‍ണ്ണം വാങ്ങിയ ആളെ കുറിച്ചുള്ള വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ഇയാളെ തേടി പോലീസ് കഴിഞ്ഞ ദിവസം മംഗഌരുവിലേയ്ക്കു പോയിരുന്നു. തന്നെ തിരിച്ചറിഞ്ഞുവെന്നു മനസ്സിലാക്കിയ ഇയാള്‍ നാട്ടില്‍ നിന്നു മുങ്ങി. ഇയാളെ കണ്ടെത്തിയാലേ കവര്‍ച്ചാ മുതലുകള്‍ കണ്ടെടുത്ത് പിടിയിലായ പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് വൃക്തമാക്കി.
അതേ സമയം കൊള്ളയടിച്ച കേസില്‍ പോലീസ് പിടിയിലായത് അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘമാണെന്നാണ് സ്ഥിതീകരിച്ചു. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തുന്നതോടെ കേരളം, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ഒട്ടേറെ പ്രമാദ കവര്‍ച്ചാ കേസുകള്‍ക്കു തുമ്പാകുമെന്നാണ് പോലീസ് കണക്കു കൂട്ടുന്നത്. ഇതിനിടയില്പോലീസ് കസ്റ്റഡിയിലിരിക്കെ എ.ആര്. ക്യാമ്പിലെ പോലീസ് ക്ലബ്ബില്‍ നിന്നു രക്ഷപ്പെട്ട ഓട്ടോ ഡ്രൈവര്‍ കടമ്പാറിലെ ഹനീഫ(27) കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇയാളാണ് അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരെ ആര്‍എസ്എസ്. നേതാവിന്റെ വീട്ടിലെത്തിച്ചതും പരിസരം പരിചയപ്പെടുത്തി കൊടുത്തതും. കര്‍ണ്ണാടകയിലെ രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്ന ഇയാളെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പോലീസ് സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: