വഴിക്കടവ്: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്.
മുണ്ട, തെക്കേപാലാട്, മണിമൂളി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയവര്‍ പുലിയെ നേരിട്ട് കണ്ടു. ഇതോടെ രാവിലെ പത്ത് മണിവരെ പുറത്തിറങ്ങാന്‍ പേടിയാണെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോലും ആരും തയ്യാറായിട്ടില്ല. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങിയിട്ടും അധികൃതര്‍ നിസംഗത തുടരുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: