പരപ്പനങ്ങാടി: സംസ്ഥാന അക്രമം അഴിച്ചുവിട്ടുകൊണ്ട് സിപിഎം നടത്തുന്ന ധിക്കാര രാഷ്ട്രീയത്തിന് ജനം മറുപടി നല്‍കുമെന്ന് ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.അഷറഫ്. ദേശീയ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പരപ്പനങ്ങാടി മുതല്‍ ചെട്ടിപ്പടി വരെ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിച്ചതിലും ആനപ്പടി ഓഫീസ് അക്രമിച്ചതിലും പ്രതിഷേധിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണത്തിന്റെ പേരു പറഞ്ഞ് അധികാരത്തിലേറിയവരുടെ ഭരണത്തില്‍ ജനം പട്ടിണി കിടന്നു മരിക്കാന്‍ തുടങ്ങിയിരിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെടുവ പഴയതെരുവില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ചെട്ടിപ്പടി ടൗണില്‍ സമാപിച്ചു. പ്രതിഷേധ യോഗത്തില്‍ പി.വി.തുളസിദാസ്, കെ.പി വല്ത്സരാജ്, ഗണേശന് കൊന്നക്കല്‍, രാജീവ് മേനാത്ത്, തറയില്‍ ശ്രീധരന്, വി.ടി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: