പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം: ബിജെപി
കണ്ണൂര്‍: പാപ്പിനിശ്ശേരി കാട്യംചാലില്‍നിന്ന് വടിവാളുകള്‍ കണ്ടെത്തിയ സംഭവം പോലീസ് ഗൗരവമായി കാണണമെന്ന് ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ കെ.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംസ്ഥാന കായിക വകുപ്പു മന്ത്രിയുടെ നാട്ടില്‍ തുടര്‍ച്ചയായി ആയുധങ്ങള്‍ കണ്ടെത്തുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നതാണ്. കാട്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സജിത്തിനെ സിപിഎം സംഘം കൊലപ്പെടുത്തിയിരുന്നു. ഇതേ പ്രദേശത്തുനിന്ന് വടിവാളുകളും മറ്റായുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ട് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അന്വേഷണം മന്ദഗതിയിലാക്കിയ പോലീസ് നടപടി പ്രദേശ വാസികളില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പോലീസ് റെയ്ഡ് ശക്തമാക്കി പ്രതികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
















