കണ്ണൂര്‍: ആധാരമെഴുത്തുകാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്തുക, ആധാരെമെഴുത്ത് മേഖലയിലെ തൊഴില്‍ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്റ് സബ്‌സ്‌ക്രൈബേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡണ്ട് പി.പി.വത്സലന്‍ അധ്യക്ഷത വഹിച്ചു. കെ.അശോകന്‍ ഉദ്ഘാടം ചെയ്തു. ബിജെപി ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍, എഐടിയുസി ജില്ലാ സെക്രട്ടറി സി.പി.മുരളി, ഐഎന്‍ടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി പി.സൂര്യദാസ്, എസ്ടിയു സംസ്ഥാന സെക്രട്ടറി എം.എ.കരിം, സി.ഇംത്യാസ്, കെ.പി.അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. സി.മുഹമ്മദ് റഫീഖ് സ്വാഗതവും കെ.പി.അബ്ദുള്‍ സമദ് നന്ദിയും പറഞ്ഞു.
















