കൊച്ചി: മദ്യനയം വിനോദസഞ്ചാരത്തെ സാരമായി ബാധിച്ചെന്ന് കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍. മദ്യനയത്തില്‍ മാറ്റം വന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം വളരുന്നതിനനുസരിച്ച് കെടിഡിസി വളരുന്നില്ല. അതിനായി ഹൃസ്വകാല ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കും. കേരളത്തിലെ വിനോദമരസഞ്ചാര സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
















