സംഭാല്‍: രാമുവിന്റെ മരണാനന്തര ചടങ്ങിനെത്തിയത് നാലായിരത്തോളം ജനങ്ങള്‍. അടിയന്തിരമുണ്ണാനെത്തിയവരില്‍ സംഭാലിലെയും ബദാവൂണിലെയും മൊറാദാബാദിലെയും വിവിഐപികളും പെടും.
രാഷ്‌ട്രീയഭേദമില്ലാതെ ബിജെപി, കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി നേതാക്കളെല്ലാം രാമുവിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചാണ് മടങ്ങിയത്. 30 വയസുള്ള രാമു ഗ്രാമത്തിലെ ഏറ്റവും പ്രായമുള്ള കാളയാണ്. ഗ്രാമീണര്‍ക്ക് പ്രിയങ്കരന്‍.
സമാജ്‌വാദി പാര്‍ട്ടി നേതാവ് പപ്പു യാദവ് എംപി യുടെ ‘കുടുംബാംഗ’മാണ് രാമു. ”നാട്ടിലെ ചന്തയില്‍ നിന്നാണ് രാമുവിനെ എന്റെ അച്ഛന്‍ വാങ്ങിയത്. തുടക്കത്തില്‍ കൃഷിയിടത്തില്‍ സഹായിക്കുമായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലിയൊന്നും രാമുവിനെക്കൊണ്ട് ചെയ്യിച്ചിരുന്നില്ല.
ഞങ്ങളുടെ വീടിന്റെയും ഈ ഗ്രാമത്തിന്റെയും ഐശ്വര്യമായിരുന്നു അവന്‍,” നിറകണ്ണുകളോടെ പപ്പു യാദവ് പറയുന്നു. രാമുവിനെ ഊട്ടാതെ വീട്ടുകാര്‍ ഉണ്ണാറില്ലായിരുന്നു.
ഹൈന്ദവാചാര പ്രകാരമായിരുന്നു മരണാനന്തര ചടങ്ങുകള്‍. കുഴിമാടത്തിനു മീതെ വിവിധ മതങ്ങളുടെ പ്രതീകമായി കൊടി നാട്ടിയാണ് ആളുകള്‍ ചടങ്ങു കഴിഞ്ഞ് മടങ്ങിയത്.
















