Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കണ്ടിട്ടും കണ്ടിട്ടും ഡാഫ്‌നിക്ക് കേരളം മതിയാകുന്നില്ല, 15 വര്‍ഷത്തിനിടെ 25 യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2016, 10:36 pm IST
in Ernakulam

 

കൊച്ചി: കഴിഞ്ഞ പതിനഞ്ചു കൊല്ലത്തിനിടെ 25 തവണ കേരളം കണ്ടിട്ടും 84 വയസുള്ള ഡാഫ്‌നി റിച്ചാര്‍ഡ്‌സിനു മതിയാകുന്നില്ല. കൊച്ചിയില്‍ കേരള ടൂറിസം സംഘടിപ്പിച്ചിട്ടുള്ള കേരള ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് ഇത്തവണയും ബ്രിട്ടീഷുകാരിയായി ഡാഫ്‌നി കേരളത്തിലെത്തി.

ആരെയും നാട്ടിലേക്ക് വലിച്ചടുപ്പിക്കുന്ന കേരളത്തിന്റെ ആകര്‍ഷകത്വത്തിനുള്ള ജീവിക്കുന്ന സാക്ഷ്യപാത്രമാണ് താനെന്ന് പറയാന്‍ ഡാഫ്‌നിക്ക് ഒരു മടിയുമില്ല. ‘എനിക്ക് കേരളം മറ്റൊരു ജന്മനാടാണ്. ഇന്ത്യയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംസ്ഥാനം’ വെല്ലിംഗ്ടണ്‍ ദ്വീപില്‍ ബുധനാഴ്ച ആരംഭിച്ച ട്രാവല്‍ മാര്‍ട്ടില്‍വച്ച് ഡാഫ്‌നി പറഞ്ഞു. ഇതാദ്യമായാണ് ഡാഫ്‌നി കേരള ട്രാവല്‍ മാര്‍ട്ടിലെത്തുന്നത്. ഓരോ യാത്രയിലും എന്തെങ്കിലും പുതിയത് കണ്ടെത്താന്‍ തനിക്ക് കഴിയുന്നുണ്ടെന്നും അത്തരത്തില്‍ ഇക്കൊല്ലം കണ്ടെത്തിയതാണ് കേരള ട്രാവല്‍ മാര്‍ട്ടെന്നും ഡാഫ്‌നി പറഞ്ഞു

ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം സമ്മേളനമായി വളര്‍ന്ന് ഒന്‍പതാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ നിരവധി ടൂറിസം ഉല്പന്നങ്ങളും പാക്കേജുകളും സേവനങ്ങളും 265 സ്റ്റാളുകളിലായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഡാഫ്‌നി റിച്ചാര്‍ഡ്‌സ് ആദ്യമായി കേരളത്തിലെത്തുന്നത് 2002ല്‍. അന്ന് വയസ് 70. പിന്നെ അതൊരു പതിവായി. എല്ലാ വര്‍ഷവും നവംബറിനും ഫെബ്രുവരിക്കുമിടയ്‌ക്ക് രണ്ടാഴ്ച അവര്‍ ബ്രിട്ടന്റെ തണുപ്പില്‍നിന്ന് രക്ഷപ്പെട്ട് കേരളത്തിന്റെ ഊഷ്മളത ആസ്വദിക്കാനെത്തും. കേരളം അങ്ങോളമിങ്ങോളം ഇങ്ങോളം ചുറ്റിക്കറങ്ങിയാലും ഡാഫ്‌നിക്ക് ഒരു നിര്‍ബന്ധമുണ്ട്, യാത്ര അവസാനിക്കുന്നത് ആലപ്പുഴയിലെ മാരാരി ബീച്ചിലായിരിക്കണം.

എനിക്ക് കേരളത്തില്‍ കാണാന്‍ എന്തെല്ലാമുണ്ടെന്നോ. കടലോരങ്ങളില്‍ തെങ്ങിന്‍ തോപ്പിന്റെ തണുപ്പ് ആസ്വദിച്ച് വള്ളങ്ങള്‍ മീനുമായി കരയ്‌ക്കടുക്കുന്നത് കണ്ടുകൊണ്ട് കിടക്കുന്നതാണ് ഏറ്റവുമിഷ്ടം. പതിവുകാരിയായതുകൊണ്ടുതന്നെ ഞാന്‍ എല്ലാവര്‍ക്കും പരിചയക്കാരിയുമാണ്. അവരുമായി സംസാരിക്കാനും പ്രയാസമില്ല. വിവാഹങ്ങള്‍ക്കും എന്നുവേണ്ട, ചായസല്‍ക്കാരത്തിനും വരെ അവര്‍ എന്നെ ക്ഷണിക്കും ഡാഫ്‌നി വാചാലയാകുന്നു.

ഇന്നിപ്പോള്‍ ഡാഫ്‌നി വിനോദസഞ്ചാരത്തില്‍ കേരളത്തിന്റെ സ്ഥാനപതി കൂടിയാണ്. നാട്ടില്‍പോയാല്‍ കേരളത്തെക്കുറിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടുമെല്ലാം വിവരിക്കും. അങ്ങനെ ഡാഫ്‌നിയുടെ അനന്തിരവനും കഴിഞ്ഞ തവണ കേരളം കാണാനെത്തി. അദ്ദേഹവും കേരളത്തിലേയ്‌ക്കുള്ള സ്ഥിരംസഞ്ചാരിയാകുമെന്ന് ഡാഫ്‌നിക്ക് ഉറപ്പുണ്ട്.

യാത്ര ചെയ്യാന്‍ ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം താന്‍ കേരളത്തിലെത്തുമെന്നു പറയുന്ന ഡാഫ്‌നിക്ക് പരമ്പരാഗത രീതിയില്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ കഴിയാനാണ് താല്പര്യം. വിനോദ സഞ്ചാരികളുടെ ഈ താല്പര്യത്തിനനുസരിച്ചാണ് കേരള ടൂറിസം ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഇത്തവണത്തെ ട്രാവല്‍മാര്‍ട്ടിന്റെ പ്രതിപാദ്യവിഷയങ്ങളിലൊന്നും ഉത്തരവാദിത്ത ടൂറിസമാണ്. സെപ്റ്റംബര്‍ 30 വെള്ളിയാഴ്ചയാണ് ട്രാവല്‍മാര്‍ട്ട് അവസാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

Kerala

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

India

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

ലൈംഗിക അധിക്‌ഷേപം ഒത്തുതീര്‍ന്നു, ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

നേപ്പാളിലെ പോലെയൊരു സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാൻ കഴിയുമെന്ന മിഥ്യാധാരണയിലാണ് പ്രതിപക്ഷം ; ഈ സമരങ്ങൾക്ക് കൃത്യമായ തിരക്കഥ ഉണ്ട് 

‘പെൻഷൻ വാങ്ങിയത് എന്റെ അമ്മയായ പി കെ ശ്രീമതി, സിപിഎം നേതാവല്ല’-വിശദീകരണവുമായി മുൻ എംഎൽഎ പി കെ കൃഷ്ണന്റെ മകൻ അജിത്ത്

അരുന്ധതീ റോയി (ഇടത്ത്) അഭിജിത് ദീപ്കെ(നടുവില്‍) ജോണ്‍ കുസാക് (വലത്ത്)

അരുന്ധതി റോയിയുടെ സിജെപി പോസ്റ്റ് പങ്കുവെച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്; ഇന്ത്യയില്‍ ഭരണഅട്ടിമറിക്കുള്ള പണി ഡീപ് സ്റ്റേറ്റ് തുടങ്ങിയോ?

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.