ബെനോനി: അയര്‍ലന്‍ഡിനെതിരായ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. ഒമ്പത് വിക്കറ്റിനാണ് ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 43.5 ഓവറില്‍ 198 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 30.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്ത് വിജയം നേടി.
















