നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയ ദശമി ദിവസമായ ഒക്ടോബര്‍ പതിനൊന്നിന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വച്ച് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള സമാജം ജനറല്‍സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ എം.ജയചന്ദ്രനും പ്രശസ്ത സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറും ആണ് ഈ വര്‍ഷത്തെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിജയ ദശമി ദിവസമായ ഒക്ടോബര്‍ പതിനൊന്നിന് പുലര്‍ച്ചെ നാലര മണി മുതലാണ് എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിക്കുന്നത്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ ഒമ്പതിന് രാവിലെ എട്ട് മണിക്ക് ഇന്ദു സുരേഷിന്റെയും സുമ ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ “പഞ്ചരത്നകീര്‍ത്തനം” സംഗീത കച്ചേരി അരങ്ങേറും. തുടര്‍ന്ന് നൃത്ത അധ്യാപകരുടെ ശിക്ഷണത്തില്‍ സമാജത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും അന്നേ ദിവസം ഉണ്ടായിരിക്കും.
കൂടാതെ സമാജം നവമി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 13ന് രാത്രി എട്ട് മണിക്ക് “രാഗോത്സവം” എന്ന പേരില്‍ സംഗീത വിരുന്നും സംഘടിപ്പിക്കും. ജയചന്ദ്രനും കാവാലം ശ്രീകുമാറും അവതരിപ്പിക്കുന്ന ഈ സംഗീത വിരുന്നു സംഗീത ആസ്വാദകര്‍ക്ക് തികച്ചും വേറിട്ടൊരു അനുഭവം ആയിരിക്കുമെന്ന് സമാജം ഭരണസമിതി അറിയിച്ചു.
വിദ്യാരംഭം രജിസ്ട്രേഷനും വിശദ വിവരങ്ങളള്‍ക്കും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ശ്രീ.സുധി പുത്തന്‍ വേലി (39168899), സമാജം കലാ വിഭാഗം സെക്രട്ടറി ശ്രീ മനോഹരന്‍ പാവറട്ടി (39848091) ശ്രീ ഹരികൃഷ്ണന്‍ (36691405) എന്നിവരെ വിളിക്കാവുന്നതാണ്. എഴുത്തിനിരുത്തിന് പേര് രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ സമാജം ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു. അപേക്ഷാ ഫോം സമാജം വെബ്സെറ്റില്‍ ലഭ്യമാണ്. http://www.bksbahrain.com.
പ്രതികരിക്കാൻ ഇവിടെ എഴുതുക: