ശ്രീനഗര്‍: സൈന്യവും പോലീസും ചേര്‍ന്ന് ദോദയില്‍ ഭീകരരുടെ താവളങ്ങളില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചു. എകെ 47 തോക്കുകള്‍, 8.12 റൈഫിളുകള്‍, ഗ്രനേഡുകള്‍, റേഡിയോസെറ്റ്, ഭൂപടങ്ങള്‍ എന്നിവയെല്ലാം കണ്ടെടുത്തിട്ടുണ്ട്. 2263 വെടിയുണ്ടകളും കണ്ടെടുത്തു.
അതിനിടെ ഭീകരര്‍ വന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഭാരതം പാക്കിസ്ഥാന് കൈമാറി. പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി താക്കീത് നല്‍കിയ ശേഷം തെളിവുകള്‍ കൈമാറുകയായിരുന്നു.
പാക്കധിനിവേശ കശ്മീരില്‍ നിന്നുള്ള രണ്ടു പേരെ നാട്ടുകാര്‍ സപ്തംബര്‍ 21ന് പിടികൂടി സൈന്യത്തെ ഏല്‍പ്പിച്ചിരുന്നു. ഇവരാണ് ഭീകരരുടെ വഴികാട്ടി. ഭാരതം പാക്കിസ്ഥാനെ അറിയിച്ചു. അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ സഹായിച്ചതും അവരാണ്. മുസാഫറാബാദിലെ ഗുല്‍ അക്ബറിന്റെ മകന്‍ ഫൈസല്‍ ഹുസൈന്‍ ആവാന്‍(20), മുസാഫറാബാദിലെ മൊഹമ്മദ് ഖുര്‍ഷിദിന്റെ മകന്‍ യാസിന്‍ ഖുര്‍ഷിദ്(19) എന്നിവരാണിവര്‍. നയതന്ത്ര പ്രതിനിധി അബ്ദുള്‍ ബാസിതിനോട് ഭാരത വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു.
ഉറിയില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് തങ്ങളാണ് വഴികാട്ടിയതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. സപതംബര്‍ 23ന് അബ്ദുള്‍ ഖയൂം എന്നയാളെ മൊളുവില്‍ നിന്ന് പിടിച്ചിരുന്നു. ലഷ്‌ക്കര്‍ ക്യാമ്പില്‍ മൂന്നാഴ്ച പരിശീലനം നേടിയെന്ന് ഇയാള്‍ സമ്മതിച്ചു, അദ്ദേഹം പറഞ്ഞു.
















