കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വശിക്ഷ അഭിയാന്‍ സംഘടിപ്പിക്കുന്ന യുഡൈസ് ദിനാചരണം 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ അധ്യക്ഷത വഹിക്കും. 1 മുതല്‍ 12 വരെ ക്ലാസുകളില്‍(സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്) പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച സമഗ്രവിവരശേഖരണത്തിന്റെ ഭാഗമായാണ് ദിനാചരണം. വിദ്യാഭ്യാസ ആസൂത്രണത്തിന് അടിസ്ഥാനമായി ഉപയോഗിക്കാനാണ് ഈ വിവരശേഖരണമെന്ന് എസ് എസ് എ അറിയിച്ചു.
















