കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി കണ്ണൂരും തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി നടത്തുന്ന കാന്‍സര്‍ ഫോളോ അപ്പ് ക്ലിനിക്ക് ഒക്‌ടോബര്‍ 8ന് രാവിലെ 9 മണിമുതല്‍ കണ്ണൂര്‍ ഏയര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നടത്തും. ക്ലിനിക്കിന് ആര്‍സിസിയിലെ ഡോ.കെ.രാംദാസ്, ഡോ.കെ.ചന്ദ്രമോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സ പൂര്‍ത്തിയാക്കി പുനഃപരിശോധന നിര്‍ദ്ദേശിച്ചവര്‍ക്കും ചികിത്സ തുടര്‍ന്ന് നടത്തുന്നതിനിടയില്‍ പരിശോധന ആവശ്യമുള്ളവര്‍ക്കും വേണ്ടിയാണ് ഫോളോ അപ് ക്ലിനിക്ക്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ളവരെ ഉദ്ദേശിച്ചാണ് പ്രസ്തുത പരിശോധന ക്ലിനിക്ക്. പരിശോധന ആവശ്യമുള്ളവര്‍ അവരവരുടെ സിആര്‍ നമ്പര്‍ സഹിതം എയര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍സര്‍ കെയര്‍ സൊസൈറ്റി, തെക്കിബസാര്‍ കണ്ണൂര്‍-2 എന്ന വിലാസത്തിലോ 0497-2705309 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചോ ഒക്‌ടോബര്‍ 5ന് വൈകുന്നേരം 3 മണിക്ക് മുമ്പ് പേര്‍ രജിസ്റ്റര്‍ ചെയ്യുകയും ഒക്‌ടോബര്‍ 8ന് രാവിലെ എത്തി ടോക്കണ്‍ വാങ്ങേണ്ടതുമാണെന്ന് സൊസൈറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
















