തിരുവല്ല: ഏറെ നാളത്തെ യാത്രാ ദുരിതങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ എലിമുളളില്‍-പുതുക്കുളങ്ങര ക്ഷേത്രം റോഡിന് ശാപമോക്ഷം. തകര്‍ന്ന് തരിപ്പണമായി കിടന്ന റോഡിന്റെ പുനര്‍ നിര്‍മാണത്തിനായി മാത്യു ടി തോമസ് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡിന്റെ പുനര്‍ നിര്‍മാണത്തിന് കാലതാമസം നേരിടുന്നതു മൂലമുളള യാത്രാ ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ 18 ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പല വിധ കാരണങ്ങളാല്‍ മുടങ്ങിക്കിടന്ന പുനരുദ്ധാരണത്തിന്റെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് ഇന്നലെ ഇന്നലെ നിര്‍വഹിച്ചു. െപരിങ്ങര പഞ്ചായത്തിലേതടക്കം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴലുളള പഞ്ചായത്തുകളിലെയും കുടിവെളള പ്രശ്നത്തിന് അടുത്ത വര്‍ഷത്തോടെ പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഒരു കിലോമീറ്റര്‍ ദൂരത്തില്‍ സംരക്ഷണ ഭിത്തി കെട്ടി രണ്ട് കള്വെര്ട്ടെറുകള് നിര്‍മിച്ച് റോഡിന്റെ റീ ടാറിംഗ് പൂര്‍ത്തിയാക്കും. ഗ്രാമപഞ്ചായത്ത് അംഗം എന്‍.എം ഷിബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് ചാത്തങ്കരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജേക്കബ്, വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഫിലിപ്പ്, അംഗങളായ വിലാസിനി ഷാജി, ആശാദേവി, ശാന്തമ്മ ആര് നായര്‍, പ്രകാശ് പി.ജി, മുന്‍ വൈസ് പ്രസിഡന്റ് പ്രമോദ് ഇളമണ്‍, ബിജു എലിമുളളില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: