മലപ്പുറം: ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ഇഎസ്ഐ പരിരക്ഷ ഉറപ്പുവരുത്തണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ജില്ലാ ഓട്ടോറിക്ഷ ബിഎംഎസിന്റെ പ്രഥമ കണ്വെന്ഷന് തിരൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ഫേഡറേഷന് ജനറല്‍ സെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ദിനേശന് കുറുപ്പ് അദ്ധ്യക്ത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.പ്രകാശന് സ്വാഗതവും ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന്, ജില്ലാ സെക്രട്ടറി പി.മോഹനന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.ദിനേശന് കുറുപ്പത്ത്(പ്രസിഡന്റ്), കെ.മണിക്ഠന്, കെ.കെ.പ്രകാശന്, സുരേഷ് പുലാമന്തോള്‍, ടി.കെ.ഉണ്ണികൃഷ്ണന്, വി.വി.ബാബു(വൈസ് പ്രസിഡന്റ്), കെ.പി.പ്രകാശന്(ജനറല്‍ സെക്രട്ടറി), എംസുനില്, കെ.കെ.ശിവദാസന്‍, സി.കെ.സുരേഷ്, കെ.സുബ്രഹ്മണ്യന്(സെക്രട്ടറി), കെ.ചന്ദ്രന്(ട്രഷറര്‍), എന്നീ 13 അംഗസമിതിയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: