അങ്ങാടിപ്പറം: തെരുവുനായ ശല്ല്യം വീണ്ടും അങ്ങാടിപ്പുറത്ത് രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രണ്ടുപേര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ജോലി കഴിഞ്ഞ് അങ്ങാടിപ്പുറം ഏറാന്തോടിലെ ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന ആശുപത്രി ജീവനക്കാരിയായ ദില്‍ന ജോണിനെ ആളൊഴിഞ്ഞ അങ്ങാടിപ്പുറം പൂരപറമ്പില്‍ വെച്ച് തെരുവുനായ അക്രമിക്കുകയായിരുന്നു.
നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ദില്‍ന. അങ്ങാടിപ്പുറം പ്രതീക്ഷ റെസിഡന്‍ഷ്യല്‍ അസോസിയേഷന് കോളനിയിലെ മൊളയത്ത് സുലോചനയാണ് തെരുവുനായയുടെ ആക്രമണത്തിനിരയായ മറ്റൊരാള്‍. അങ്ങാടിപ്പുറം ടൗണിന്റെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ ശല്ല്യം രൂക്ഷമാകുകയാണ്. രാത്രി സഞ്ചാരത്തിന് പുറമെ പകലു പോലും വഴിനടക്കാനാകാത്ത അവസ്ഥ. പ്രഭാത സവാരിക്കാര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ ഏറെ ബുദ്ധിമുട്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: