തിരുവനന്തപുരം: പതിനാല് തദ്ദേശസ്വയം ഭരണ വാര്‍ഡുകളില്‍ ഒക്ടോബര്‍ 21ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു.
ഉപതെരഞ്ഞെടുപ്പു നടക്കുന്ന ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ്/നിയോജക മണ്ഡലം, എന്ന ക്രമത്തില്‍.
തിരുവനന്തപുരം- ജില്ലാ പഞ്ചായത്ത്-24 കിഴുവിലം, അതിയൂര്‍ ഗ്രാമപഞ്ചായത്ത്-15 മരുതംകോട്, മടവൂര്‍ ഗ്രാമപഞ്ചായത്ത്- 10 സീമന്തപുരം, കൊല്ലം- മുനിസിപ്പല്‍ കോര്പ്പറേഷന്-35 കയ്യാലയ്ക്കല്‍, ഇടുക്കി- മാങ്കുളം ഗ്രാമപഞ്ചായത്ത്- 03 അമ്പതാം മൈല്‍, കാമാക്ഷി ഗ്രാമപഞ്ചായത്ത്- 09 കാല്‍വരിമൗണ്ട്, തൃശൂര്‍ ജില്ലാപഞ്ചായത്ത്-19 കൈപ്പമംഗലം, വടക്കേക്കാട് ഗ്രാമപഞ്ചായത്ത്-06 ഞമനേങ്ങാട്, ദേശമംഗലം ഗ്രാമപഞ്ചായത്ത്-04 പല്ലൂര് ഈസ്റ്റ്, പാലക്കാട് മുനിസിപ്പാലിറ്റി -48 മേപ്പറമ്പ്, കോഴിക്കോട് കോര്പ്പറേഷന്-41 അരീക്കാട്, വയനാട്- മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്-05 തിരുനെല്ലി, കാസര്‍ഗോഡ്- തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്-01 ആയിറ്റി.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ മൂന്ന്. പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബര്‍ നാലിനും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി ഒക്ടോബര്‍ ആറ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: