പത്തനംതിട്ട: ഓണാവധി കഴിഞ്ഞ് കൂടുതല്‍ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്ന സമയത്ത് കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം തകരാറിലായതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘം(ബിഎംഎസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മുന്‍പും ഓണാവധിക്കാലത്ത് കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനം തകരാറിലായിരുന്നു. തിരക്കേറിയ അവസരങ്ങളില്‍ ഇരട്ടി ചാര്‍ജ് ഈടാക്കിയാണ് സ്വകാര്യ ബസ്സുകള്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നത്. സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്നതിനായി കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ സംവിധാനം മനപൂര്‍വ്വം തകരാറിലാക്കിയതാണെന്ന് ആരോപണം നിലനില്‍ക്കുന്നതിനാല്‍ ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആനിവാര്യമാണെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എല്‍.രാജേഷ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സി.ജയചന്ദ്രന് പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പ്രദീപ് വി.നായര്‍, എ.എസ്.രഘുനാഥ്, ടി.സിന്ധു, ജില്ലാ ഭാരവാഹികളായ പി.ബിനീഷ്, ആര്.വിനോദ്കുമാര്‍, ടി.അശോക് കുമാര്‍, എസ്.കെ.പ്രേംലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: