കാസര്‍കോട്: സിപിഎം അക്രമണം തുടരാനാണ് തീരുമാനമെങ്കില്‍ ശക്തമായി തന്നെ അതിനെ ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ നേരിടുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു. ബിജെപി ദേശീയ സമ്മേളനത്തിന് പോയ പീലിക്കോട് ചന്തേരയിലെ രഞ്ജിത്തിന്റെ ഓട്ടോറിക്ഷയ്ക്ക് നേരെ ബോംബെറിയുകയും തീവെച്ച നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വേലായുധന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പീലിക്കോട്, കരിവെള്ളൂര്‍, കാലിക്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് കാ സര്‍കോട് നിന്ന് ദേശീയ സമ്മേളനത്തിന് കോഴിക്കോട് പോയി മടങ്ങി വരികയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച നിരവധി വാഹനങ്ങള്‍ക്ക് നേരെ സിപിഎം ക്രിമിനല്‍ സംഘം വ്യാപകമായ കല്ലേറ് നടത്തി. കല്ലേറില്‍ എട്ടിലധികം ബസ്സുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ദേശീയ സമ്മേളനത്തിന്റെ വിജയത്തിലും സംസ്ഥാനത്ത് ബിജെപിക്കുണ്ടായ വളര്‍ച്ചയും കണ്ട് അസഹിഷ്ണുത മൂത്ത് സിപിഎം നേതൃത്വം നടത്തുന്ന പ്രകോപനപരമായ നീക്കങ്ങളെ ശക്തമായി തന്നെ നേരിടുമെന്ന് വേലായുധന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: