Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മനോരമ പാക്കിസ്ഥാന്‍ പക്ഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 05:41 pm IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ട് നടത്തിയ പ്രസംഗം, തെറ്റായി റിപ്പോര്‍ട്ട് ചെയ്യുക വഴി, മോദി, പാക്കിസ്ഥാനുമായി യുദ്ധമില്ലെന്ന് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുക വഴി, ‘മലയാള മനോരമ’, പാക്കിസ്ഥാന്റെ പക്ഷത്താണെന്ന് തെളിയിച്ചു.

അതെഴുതിയ സുജിത് നായര്‍ എന്റെ ശിഷ്യനാണ്; അദ്ദേഹത്തിന് ബാധിര്യം ബാധിച്ചിട്ടുണ്ടെങ്കില്‍, സംഗീതം പഠിക്കണം; മികച്ച സംഗീതജ്ഞനായ ബീഥോവന്‍, ബധിരനായിരുന്നു. അങ്ങനെയല്ല, ലേഖകന്‍ കൂടുതല്‍ കേള്‍ക്കുകയായിരുന്നല്ലോ. ഒരു ചെവി കൂടുതല്‍-ത്രിച്ചെവിയന്‍!

അത്, ലേഖകന്‍ എഴുതിയതാണ് എന്ന്, രണ്ട് പതിറ്റാണ്ട് ‘മനോരമ’യില്‍ ജീവിച്ച ഞാന്‍ കരുതുന്നില്ല. സംസ്ഥാനത്ത് ബിജെപിക്കുണ്ടായ അസൂയാവഹമായ വളര്‍ച്ചയില്‍, ‘മനോരമ’യ്‌ക്ക് ഇരിക്കപ്പൊറുതിയില്ല. നിരവധി മുസ്ലിം വായനക്കാര്‍ ‘മനോരമ’യ്‌ക്കുണ്ട്; അവരെ തൃപ്തിപ്പെടുത്തണം; ബിജെപിയുടെ സമ്മേളനത്തിന് വന്‍ ജനക്കൂട്ടമാണ്. അത് കണ്ടില്ലെന്ന് നടിക്കാനും വയ്യ. മുസ്ലിം വായനക്കാരൊക്കെ, ദേശീയ മുസ്ലിങ്ങള്‍ അല്ല, പാക്കിസ്ഥാന്‍ വാദികളാണ് എന്നാണ്, ചരിത്രബോധമില്ലാത്ത മാമ്മന്‍ മാത്യുവും സംഘവും തെറ്റിദ്ധരിച്ചിരിക്കുന്നത്. ഈ ആശയക്കുഴപ്പത്തില്‍പ്പെട്ട്, സമനില തെറ്റിയപ്പോള്‍, മോദിയുടെ വായില്‍, പറയാത്തത് തിരുകിക്കയറ്റി.

‘മനോരമ’ ഏതാനും ദിവസമായി നടത്തിവരുന്ന ബിജെപി റിപ്പോര്‍ട്ടിംഗ്, അന്ധന്മാര്‍ ആനയെ കണ്ടതുപോലെയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സമ്മേളനം നടത്തുംപോലെയാണെന്ന് കരുതി, കുമ്മനം രാജശേഖരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചതായി, ‘മനോരമ’ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങളെപ്പറ്റി മാത്രം ചര്‍ച്ച ചെയ്ത യോഗത്തെപ്പറ്റിയായിരുന്നു, ഇത്! അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റ് നേടണമെന്ന് അമിത് ഷാ പറഞ്ഞതായി റിപ്പോര്‍ട്ട് വന്നു. ഉറി ആക്രമണത്തിനെതിരായ പ്രമേയം വരുമെന്ന് ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തതിനെതിരേ, അങ്ങനെ പ്രമേയം വരില്ലെന്ന് ‘മനോരമ’ കോഴിക്കോട്ട് നിന്നെഴുതി. അത് മണ്ടത്തരമെന്നു തോന്നി, ദല്‍ഹിയില്‍ ഒരു ലേഖികയെക്കൊണ്ട് മറിച്ചെഴുതിച്ച്, മുന്‍കൂര്‍ ജാമ്യമെടുത്തു.

മോദിയുടെ പ്രസംഗം നിങ്ങള്‍ കേട്ടതാണ്; ഞാനും കേട്ടതാണ്. അത് കേട്ടിട്ട്, വാര്‍ത്തയ്‌ക്ക് ശീര്‍ഷകം എഴുതിയത് ഞാനാണ്: ‘നമ്മുടെ 18 സൈനികരെ അവര്‍ കൊന്നു, മറക്കില്ല, മറുപടി: മോദി.’

അതാണ് മോദി പറഞ്ഞത്. നമ്മുടെ സൈനികരുടെ ബലിദാനം വെറുതെയാകില്ല എന്നാണ് മോദി പറയുന്നത്. ലോകത്തിലെ ഏത് രാഷ്‌ട്രത്തലവനും സ്വന്തം സൈനികരെ സംരക്ഷിച്ചുകൊണ്ടേ സംസാരിക്കൂ. മോദി ‘യുദ്ധമില്ല’ എന്നുപറഞ്ഞിരുന്നെങ്കില്‍, ജനറല്‍ ജി.ഡി.ബക്ഷി എന്ന മീശക്കാരനും എന്റെ സുഹൃത്ത്, ജനറല്‍ അശോക് മേത്തയും വെറുതെയിരിക്കുമോ? അവര്‍ മോദിക്കെതിരെ യുദ്ധം ചെയ്യും. സ്വന്തം പട്ടാളത്തെ മോദി ഒറ്റി എന്ന വ്യാഖ്യാനത്തിനാണ്, ‘മനോരമ’ വഴിവച്ചിരിക്കുന്നത്. ജോസ് പനച്ചിപ്പുറത്തിന് വിവരമില്ലെങ്കില്‍, മാമ്മന്‍ മാത്യുവിനെങ്കിലും അതുണ്ടാകണം. അദ്ദേഹത്തിന് പാക്കിസ്ഥാനില്‍ നല്ല പരിചയമുണ്ടല്ലോ.

ഞാന്‍ ഓര്‍ക്കുന്നു.

1988 ഓഗസ്റ്റ് 17 ന് പാക്ക് പട്ടാള ഏകാധിപതി സിയാ ഉള്‍ ഹഖ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടപ്പോള്‍, മാമ്മന്‍ മാത്യു ന്യൂസ് റൂമില്‍ വന്നു. സിയ, അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. അദ്ദേഹം എനിക്ക് എതിര്‍വശത്തുള്ള മേശയില്‍, സിയയെപ്പറ്റിയുള്ള ഓര്‍മകള്‍ എഴുതാന്‍ തുടങ്ങി. ഈ റിപ്പോര്‍ട്ട് ഉടനെ പ്രസിലേക്ക് പോകേണ്ടിയിരുന്നു, വൈകിയിരുന്നു. അതുകൊണ്ട്, അദ്ദേഹം ഏതാനും വരികള്‍ എഴുതി എന്റെ കൈയില്‍ തരും. ഉടന്‍ എന്റെ പരിഭാഷ. എഴുത്തും പരിഭാഷയും ഏതാണ്ട്, ഒരേസമയം.

ഇത്തരം പാക്ക് അനുഭവങ്ങള്‍ മാമ്മന്‍ മാത്യുവിനുള്ളതിനാലോ, എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന്റെ മകന്‍ അനൂപ്, പാക്കിസ്ഥാന്‍ യുവതിയെ വിവാഹം ചെയ്തതിനാലോ, അവരിരുവര്‍ക്കും പാക്ക് പക്ഷപാതിത്വം ഉണ്ടാകേണ്ടതില്ല. പാക്കിസ്ഥാനിലെ ഗില്‍ഗിത് മേഖലയില്‍, ചൈന, 3500 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. അതുകൊണ്ട്, അവര്‍ക്ക് ഭാരതം പാക്കിസ്ഥാനോട് യുദ്ധം പ്രഖ്യാപിച്ചാല്‍ വിഷമിക്കാം. ‘മനോരമ’ പാക്കിസ്ഥാനില്‍ നിക്ഷേപം നടത്തിയിട്ടുണ്ടോ? ‘മനോരമ’യുടെ ഉറുദു പതിപ്പ്, ഇസ്ലാമാബാദില്‍ നിന്നിറക്കാന്‍ പരിപാടിയുണ്ടോ?

കോഴിക്കോട്ട് 1967 ല്‍ നടന്ന ജനസംഘം സമ്മേളനകാലത്ത്, ‘മനോരമ’ ലേഖകന്‍ പുത്തൂര്‍ മുഹമ്മദ് മറ്റ് പത്രലേഖകര്‍ക്കൊപ്പം ദീനദയാല്‍ ഉപാധ്യായയെ കണ്ടതും, ഉപാധ്യായ, പുത്തൂരിനോട് ഉറുദുവില്‍ സംസാരിച്ചതും ഉറുദു അറിയാത്ത പുത്തൂര്‍ പരുങ്ങിയതും അടുത്തനാള്‍ മുസ്ലിം മേഖലകളില്‍ ഉപാധ്യായ, പുത്തൂരിനൊപ്പം പോയതും, എന്‍.പി.രാജേന്ദ്രന്‍ ഇന്നലെ ‘പത്രജീവിതം’ എന്ന പംക്തിയില്‍ ‘സുപ്രഭാത’ത്തില്‍ എഴുതിയിട്ടുണ്ട്. ഇതാണ്, ആര്‍എസ്എസിന്റെ പാരമ്പര്യം എന്ന് പുത്തൂരിന് മനസ്സിലായി. 50 കൊല്ലം കഴിഞ്ഞിട്ടും, ‘മനോരമ’യ്‌ക്ക് മനസ്സിലായില്ല. അല്ലെങ്കില്‍, മുസ്ലിം വായനക്കാര്‍ മൗലികവാദികളാണെന്ന് കരുതി, മനസ്സിലായില്ലെന്ന് ഭാവിക്കുന്നു.

അപ്പോള്‍, ‘മനോരമ’യ്‌ക്ക് ഹിന്ദുവായനക്കാരുമുണ്ടെന്ന് ‘മനോരമ’ ഓര്‍ക്കേണ്ടതല്ലേ? ഹിന്ദുക്കള്‍ സഹിഷ്ണുതയുടെ അപ്പോസ്തലന്മാരായതിനാല്‍, അവരുടെ മെക്കിട്ട് കയറാം. അടങ്ങിയിരുന്നോളും. കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നതുപോലെ, ‘മനോരമ’ പത്രാധിപ സമിതിയിലെ ഹിന്ദുക്കള്‍ക്കിടയില്‍ ഹിതപരിശോധന നടത്തണമെന്ന് ഞാന്‍ പറയുകയില്ല. (വായനക്കാര്‍ സ്വന്തം നിലയ്‌ക്ക് ഹിതപരിശോധന നടത്തട്ടെ). മാമ്മന്‍ മാത്യുവിന് രാജ്യം നല്‍കിയ ‘പത്മശ്രീ’, മോദി തിരിച്ചെടുക്കണമെന്നും ഞാന്‍ ആവശ്യപ്പെടുകയില്ല. വലിയ തിരക്കുകള്‍ ഉള്ളയാളാണ്, മാമ്മന്‍ മാത്യു. കെ.എം.മാണി തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ധ്യാനത്തിനു പോകുന്നതുപോലെ, കുറച്ചുസമയമെടുത്ത് ഒരാത്മപരിശോധനയെങ്കിലും, ആകാം. മഹാത്മാഗാന്ധിയെ മിസ്റ്റര്‍ ഗാന്ധിയെന്നും അന്തിക്രിസ്തുവെന്നും റിപ്പോര്‍ട്ടുകളില്‍ വിശേഷിപ്പിച്ച കാലത്തുനിന്ന് ഒരിഞ്ചെങ്കിലും മുന്നോട്ടുനീങ്ങിയോ എന്നും ആലോചിക്കാം.

പണംകൊണ്ട് സാമ്രാജ്യം തീര്‍ക്കുന്നവരുടെ മനഃശാസ്ത്രം, എല്ലാം വെട്ടിപ്പിടിക്കുക എന്നതാണ്. പലതും കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടും. ഇപ്പോള്‍, ഗര്‍ഭനിരോധന ഉറ മാത്രമല്ല, പ്രണയവും വാങ്ങാന്‍ കിട്ടും. ഉറയ്‌ക്ക് ശേഷം പ്രണയം എന്നുവരെ ആയിട്ടുണ്ട്. ‘ഉറയിട്ട പ്രണയം’ എന്നും പറയാം. എന്നാല്‍ ഒരു ലോക കമ്പോളത്തിലും വാങ്ങാന്‍ കിട്ടാത്തതാണ്, രാജ്യവും ചെങ്കോലും. അത് വാങ്ങാന്‍ പറ്റില്ല; വെട്ടിപ്പിടിക്കണം. ഇത്, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, മാമ്മന്‍ മാത്യു വായിക്കാത്ത ‘ലങ്കാ ലക്ഷ്മി’ എന്ന ഗംഭീര നാടകത്തില്‍ പറഞ്ഞിട്ടുണ്ട്. അത് ചെയ്തവനാണ്, നരേന്ദ്രമോദി. ഈ അഗാധബോധം, മാമ്മന്‍ മാത്യുമാര്‍ക്ക് ഉണ്ടാവില്ല.

പണത്തിന് പിറകെ ഓടുന്നവന്, പകര്‍ച്ചവ്യാധികളും ഒഴിയാബാധകളുമാണ്, സമ്പാദ്യം. പോള്‍ മുത്തൂറ്റ് കൊല്ലപ്പെടുമ്പോള്‍, എയ്ഡ്‌സ് ബാധിച്ചിരുന്നു. കലയും സാഹിത്യവും സംസ്‌കാരവും മാത്രമല്ല, കേരളീയ സമൂഹത്തെയാകെ വെട്ടിപ്പിടിക്കാമെന്ന് ‘മനോരമ’ പണംകൊണ്ട് അഹങ്കരിക്കുന്നു. അതുകൊണ്ടാണ്, നാട്ടുകാരുടെ പ്രിയപ്പെട്ട മഞ്ജുവാരിയര്‍, ബിജെപി വേദിയില്‍ നൃത്തം വച്ചതു ശരിയായില്ല എന്ന് ‘മനോരമ’ ഇന്നലെ എഴുതിയത്. മഞ്ജു എവിടെ നൃത്തം ചെയ്യണമെന്ന് തീരുമാനിക്കുന്നത് ആ കുട്ടിയാണ്; ‘മനോരമ’ അല്ല. ‘മനോരമ’യുടെ അച്ചാരം വാങ്ങിയോ ഓശാരം വാങ്ങിച്ചോ അല്ല, ആ കുട്ടി മഹതിയായത്. ആളുകള്‍ സ്വന്തം നിലയ്‌ക്ക് മഹത്വം ആര്‍ജിക്കുമ്പോള്‍, ‘മനോരമ’ അവരെ കെട്ടിപ്പിടിച്ചും വെട്ടിപ്പിടിച്ചും സ്വന്തമാക്കാന്‍ ആഗ്രഹിക്കുകയാണ്-മുത്തൂറ്റിന്റെ ഒരു പണയ സങ്കല്‍പ്പം. ഒരു ഓര്‍ത്തഡോക്‌സ് മാതൃക. പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്; ഒപ്പം, ലേശം കുഞ്ഞൂഞ്ഞ്. മഞ്ജു, ‘മനോരമ’യുടെ ആക്രമണത്തില്‍ തളരരുത്; ഞങ്ങള്‍ എപ്പോഴും കൂടെയുണ്ട്. എം.എസ്.സുബ്ബലക്ഷ്മിക്ക് നെഹ്‌റുവിന് മുന്‍പില്‍ പാടാമെങ്കില്‍, മോളേ, നിനക്ക് ഭാരതത്തിന്റെ നേതൃത്വത്തിന് മുന്നില്‍ നൃത്തവും ചെയ്യാം.

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി പണ്ട് ഉണ്ടായിരുന്നു എന്നതിനാലും, ഇപ്പോള്‍ ഉണ്ണി വാരിയര്‍ ഉള്ളതിനാലും (പാവം കെ.വി. ഉണ്ണികൃഷ്ണനായിരുന്നു; പത്രത്തിലെ ഹിന്ദുക്കളൊക്കെ ജാതിപ്പേര് വയ്‌ക്കണമെന്ന് ‘മനോരമ’ താല്‍പര്യപ്പെട്ടപ്പോള്‍ പെട്ടു പോയതാണ്) ഉണ്ണി, മഞ്ജുവുമായി സംസാരിക്കുന്നതിനാലും, നാട്ടിലെ വാരിയര്‍മാരൊക്കെ തറവാട്ടു സ്വത്താണെന്ന് ‘മനോരമ’ കരുതുന്നു. ദേശാഭിമാനത്തിന്റെ കാര്യം വരുമ്പോള്‍, മഞ്ജു, Warrier അല്ല, Warrior (യോദ്ധാവ്) ആണെന്ന്, ‘മനോരമ’ കാണണം. എത്രയോ ചലച്ചിത്ര താരങ്ങള്‍, സല്‍മാനും ഷാരൂഖും മറ്റെ ഖാനുമൊക്കെ അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം ചെലവിടുന്നത്, എന്‍ഡിടിവിയില്‍, രണ്ട് മുസ്ലിങ്ങള്‍ക്കൊപ്പം ജീവിച്ചിട്ടും ബുര്‍ഖ ധരിക്കാത്ത, ബര്‍ഖാ ദത്തിനൊപ്പം നാം കണ്ടിരിക്കുന്നു. ദേശാഭിമാനം നുരഞ്ഞുപൊന്തിയ ഈ നിമിഷത്തില്‍, മഞ്ജു, എല്ലാ സേനകള്‍ക്കും നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടിയുടെ വേദിയില്‍ വന്നതില്‍ എന്താണ് തെറ്റ്?

അതൊരു വാരിയരുകുട്ടിയാണ്, മാമ്മന്‍ മാത്യു-മുന്നണികള്‍ ഗുരുവായൂര്‍ പോലെ ഒരു സ്ഥലത്ത് സ്ഥിരമായി മുസ്ലിങ്ങളെ നിര്‍ത്തുന്നതില്‍ ഒരപാകതയും ‘മനോരമ’ കാണുന്നില്ല. ആ സീറ്റ് ലീഗില്‍നിന്ന് പിടിച്ചുവാങ്ങാന്‍, കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയിട്ടും ഇല്ല. ആ വാരിയരു കുട്ടി തയ്യാറായാല്‍, ആ കുട്ടിയെ ബിജെപി ഗുരുവായൂരില്‍ നിര്‍ത്തിയെന്നും വരും. ‘മനോരമ’യ്‌ക്ക് പുളിക്കുമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.