മോസ്‌കോ: സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സഖ്യത്തിന് തോല്‍വി.
ലിയാണ്ടറും ജര്‍മ്മനിയുടെ ബെഗെമാനും ചേര്‍ന്ന സഖ്യം മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇംഗ്ലണ്ട്-ഫിന്‍ലാന്‍ഡ് സഖ്യമായ ഡൊമിനിക് ഇങ്‌ലോട്ട്-ഹെന്റി കോണ്‍ടിനെന്‍ ടീമിനോടാണ് പരാജയപ്പെട്ടത്.
സ്‌കോര്‍: 6-4, 3-6, 10-12. കളി ഒരു മണിക്കുറും 19 മിനിറ്റും നീണ്ടു.
















