Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്ഥലംമാറ്റം വാങ്ങി ജില്ല വിട്ടു പോകുമെന്ന് ഉദ്യോഗസ്ഥകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 10:19 pm IST
in Kasargod

കാസര്‍കോട്: വിദ്യാനഗര്‍ ഉദയഗിരിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലില്‍ അനധികൃതമായി മൂന്നു തവണ വാടക വര്‍ദ്ധിപ്പിച്ചതായി പരാതി. ജില്ലാ പഞ്ചായത്ത് അധികൃതര്‍ കാട്ടുന്ന അനാസ്ഥമൂലം ജില്ലയില്‍ താമസിച്ച് ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നും അതുകൊണ്ടു തന്നെ സ്ഥലം മാറ്റം വാങ്ങി ജില്ല വിട്ടു പോകുമെന്നും ഉദ്യോഗസ്ഥകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു തവണ വാടക വര്‍ദ്ധിപ്പിച്ചുവെന്നാണ് താമസക്കാരുടെ പരാതി. എന്നാല്‍ സൗകര്യങ്ങള്‍ ഒന്നും തന്നെ വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും പരാതി അറിയിച്ചപ്പോള്‍ താത്പര്യമില്ലെങ്കിലും ഒഴിഞ്ഞു പോകാമെന്നുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നതെന്നും ഇവര്‍ പരാതിപ്പെട്ടു.

500 രൂപ വാടകയുണ്ടായിരുന്നത് 700 ആയും പിന്നീട് 900 ആയും ഏറ്റവുമൊടുവില്‍ 1200 ആയും ഒരു വര്‍ഷത്തിനിടെ വര്‍ദ്ധിപ്പിച്ചു. ഇവിടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 500 രൂപ എന്നത് 750 ആയാണ് വര്‍ദ്ധിപ്പിച്ചത്. കൂടാതെ വൈദ്യുതി ബില്‍, വെള്ളക്കരം, മെസ് ഫീസ് എന്നിവ വേറെയും നല്‍കണം. ഇതെല്ലാം കൂടിയാകുമ്പോള്‍ പ്രതിമാസം ഒരാള്‍ക്ക് 4000-5000 രൂപ വരെ ചിലവാകുന്നതായും ഇവര്‍ പറയുന്നു.

അതേസമയം പ്രൈവറ്റ് ഹോസ്റ്റലുകളില്‍ വാടക, വൈദ്യുതി ബില്‍, വെള്ളക്കരം എന്നിവയടക്കം 1200 രൂപ മാത്രമാണ് ചെലവാകുന്നതെന്ന് അന്തേവാസിയായ കാസര്‍കോട് നഗരസഭയിലെ ഓവര്‍സിയര്‍ കോട്ടയം സ്വദേശി സി.എസ്. അനിത പറഞ്ഞു. 36 പേരാണ് ഇപ്പോള്‍ ഹോസ്റ്റലില്‍ താമസിക്കുന്നത്. ഇതില്‍ 14 പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 15 പേര്‍ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളിലെ താത്കാലിക അധ്യാപകരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഏഴുപേര്‍ വിദ്യാര്‍ത്ഥിനികളുമാണ്. ഇതില്‍ ഭൂരിഭാഗവും അന്യജില്ലക്കാരും ബാക്കിയുള്ളവര്‍ വെള്ളരിക്കുണ്ട്, രാജപുരം തുടങ്ങിയ മലയോര ഭാഗങ്ങളില്‍ നിന്നുമുള്ളവരുമാണ്.

ഒമ്പതു മുറികളും ഒരു ഡോര്‍മെട്രിയും ആണ് ഇവിടെയുള്ളത്. ഒരു മുറിയില്‍ മൂന്നുപേരെയാണ് താമസിപ്പിക്കുന്നത്. ഹോസ്റ്റലിന്റെ കാര്യം പരമദയനീയമാണെന്നും ഇവര്‍ പറഞ്ഞു. 36 പേര്‍ക്ക് നാലു ബാത്ത് റൂമുകളാണ് ആകെയുള്ളത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഇവയില്‍ രണ്ടെണ്ണം അടിക്കടി തടസപ്പെടുന്നതുമൂലം ഉപയോഗിക്കാന്‍ പോലും കഴിയില്ല. വയറിംഗിലെ അപാകത മൂലം സ്വിച്ചിട്ടാല്‍ ഷോക്കടിക്കുന്നതായും ഇവര്‍ പരാതിപ്പെട്ടു. ജനാലകള്‍ പൊളിഞ്ഞു വീഴാറായ സ്ഥിതിയിലാണ്. വാതിലുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. ഗ്രില്ലുകള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല. അടുക്കളയും സ്‌റ്റെയര്‍ കെയ്‌സും ചോര്‍ന്നൊലിക്കുന്നു. വാട്ടര്‍ പ്യൂരിഫയര്‍ പ്രവര്‍ത്തിക്കുന്നില്ല. മാലിന്യ സംസ്‌കരണം ഇല്ലാത്തതിനാല്‍ മാലിന്യം കുന്നുകൂടി ഇവിടെ കൊതുക് ശല്യം രൂക്ഷമായിരിക്കുകയാണ്.

വേനല്‍ കാലം കടുക്കുന്ന സമയമായ മെയ് മുതല്‍ ജൂണ്‍ പകുതിയോളം വരെ ഹോസ്റ്റലില്‍ വെള്ളം ലഭിച്ചിരുന്നില്ല. ഈ സമയത്ത് ബക്കറ്റില്‍ വെള്ളം കൊണ്ടു വന്നാണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്കും കലക്ടര്‍ക്കും നിരവധി തവണ പരാതി നല്‍കി. എന്നാല്‍ ആ മാസം 16,919 രൂപയാണ് വെള്ളക്കരമായി വന്നത്. വെള്ളം ലഭിക്കാഞ്ഞിട്ടും ഇത്രയും വലിയ തുക വെള്ളക്കരമായി വന്നതെങ്ങനെയെന്ന് ബോധ്യപ്പെടുത്താന്‍ അധികൃതര്‍ക്കായിട്ടില്ല. ഹോസ്റ്റലില്‍ മരാമത്ത് പണികള്‍ നടത്തിയതിന്റെയും തൂമ്പ, കത്തി എന്നിവ വാങ്ങിയതിന്റെയും തുകയും തങ്ങളില്‍ നിന്നും അധികൃതര്‍ വാങ്ങിയെന്നും ബൈലോ പ്രകാരം ഇതു പാടില്ലാത്തതാണെന്നും അന്തേവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

ഹോസ്റ്റലിലെ വാര്‍ഡന്‍, കുക്ക്, സ്വീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെയും കറണ്ട് ബില്‍, വാട്ടര്‍ ബില്‍, മെസ് ഫീസ് എന്നീ ചെലവുകളും തങ്ങളില്‍ നിന്ന് ഈടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അന്തേവാസികള്‍ വ്യക്തമാക്കി. മുമ്പ് ഈ തസ്തികയിലുള്ളവര്‍ക്ക് ഹോണറേറിയമായി ചെറിയൊരു തുകയാണ് ശമ്പളമായി ലഭിച്ചിരുന്നത്. എന്നാല്‍ വേജ് ബോര്‍ഡ് ആക്ട് പ്രകാരം അടുത്തിടെ ഇവരുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഇവിടുത്തെ സ്വീപ്പര്‍ക്ക് കിട്ടുന്ന വേതനം പോലും ലഭിക്കാത്ത അന്തേവാസികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. അവരില്‍ നിന്നും ഇങ്ങനെ തുക ഈടാക്കുന്നത് കടുത്ത അനീതിയാണെന്ന് സി.എസ്. അനിത കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പ്രശ്‌നങ്ങള്‍ നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാഗത്തു നിന്നും നിഷേധാത്മക സമീപനം മാത്രമാണുണ്ടായിട്ടുള്ളതെന്നും അനിതയും താമസക്കാരിയായ ലീലാമണിയും ആരോപിച്ചു. 25 പേര്‍ ഒപ്പിട്ട നിവേദനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിയ്‌ക്കും നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് യോഗം വിളിച്ചെങ്കിലും പൊതു കാര്യങ്ങള്‍ പറയാന്‍ അനുവദിക്കാതെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയിക്കാനാണ് പ്രസിഡണ്ട് നിര്‍ദേശിച്ചതെന്നും ഇവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Entertainment

പെരുന്തച്ചനെ വെല്ലുന്ന മകന്‍…അച്ഛന്‍ ജോസഫ് വിജയിന് എതിരെ ചുവടുവെച്ച് മകന്‍ ജേസണ്‍…സ്വന്തമായി സംവിധാനം ചെയ്ത സിനിമയുടെ പാട്ട് ഇറങ്ങി

Astrology

മരണഭയവും, ശത്രുദോഷവും അകലാൻ ഉഗ്രനരസിംഹമന്ത്രം, ജപിക്കേണ്ടത് ഇങ്ങനെ

Astrology

ഷഷ്ഠി ദിനത്തിൽ ഈ മന്ത്രം 21 തവണ ജപിച്ചോളൂ , ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യ ഒരിക്കലും വിദേശ ഉത്തരവുകൾ അനുസരിച്ചിട്ടില്ല ; ആ പരമാധികാരത്തെ ചോദ്യം ചെയ്യാനുമാകില്ല ; ട്രമ്പിന് പുടിന്റെ മുന്നറിയിപ്പ്

75കോടിയുടെ ആഡംബര വസതി (വലത്ത്) അഭിഷേഖ് ബാനര്‍ജിയും ഭാര്യ രുചിരയും (ഇടത്ത്)

മമതയെ ഇഷ്ടപ്പെടുന്നവര്‍ മരുമകന്‍ അഭിഷേക് ബാനര്‍ജിയെ വെറുക്കുന്നു, എന്നാല്‍ മരുമകനോടുള്ള അന്ധമായ സ്നേഹം മമതയെ ഇരുട്ടില്‍ തള്ളുന്നു

ഓസ്‌ട്രേലിയൻ ടെക് ഭീമൻ എയർട്രങ്കിന്റെ തലവൻ റോബിൻ ഖുഡ ബംഗ്ലാദേശി വംശജൻ ; പക്ഷെ 3 ലക്ഷം കോടി നിക്ഷേപിക്കുന്നത് സ്വന്തം രാജ്യത്തല്ല , ഇന്ത്യയിൽ

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

ടിഎംസിയിൽ പുതിയൊരു കലാപമുഖം : ഇപ്പോൾ വിമത നേതാക്കൾ എംപിമാരുടെ പിന്തുണ ശേഖരിക്കുന്നു , അഭിഷേക് ബാനർജിക്ക് കസേര നഷ്ടപ്പെടുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.