തുറവൂര്‍: ദേശീയപാതയിലെ ഫുട്പാത്തുകള്‍ വഴിയോര കച്ചവടക്കാര്‍ കൈയടക്കിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് നരകയാത്ര. ഒറ്റപ്പുന്ന മുതല്‍ അരൂര്‍ വരെയുള്ള ദേശീയ പാതയുടെ ഇരുവശങ്ങളും വഴിയോര കച്ചവടക്കാര്‍ കൈയടക്കിയതോടെയാണ് നരകയാത്ര.
ചില സ്ഥലങ്ങളിലെ ഫുട്പാത്തുകളില്‍ കണ്ടും കുഴികളും നിറഞ്ഞു. പല കുഴികളിലും പെയ്‌ത്തു വെള്ളം കെട്ടിക്കിടക്കുകയാണ്. ഫുട്പാത്തുകള്‍ അപകടക്കെണികളായതോടെയും വഴിയോര കച്ചവടക്കാരുടെ ശല്യങ്ങളും മൂലം ജീവന്‍ പണയംവച്ചാണ് പലരും ദേശിയ പാതയിലൂടെ യാത്ര ചെയ്യുന്നത്.
ദേശീയപാതയില്‍ വാഹനങ്ങള്‍ ഓടുന്ന ഭാഗത്തു കൂടിയാണ് സ്ത്രീകളും കുട്ടികളുമടക്ക മുള്ളവര്‍ സഞ്ചരിക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനും ഫുട്പാത്തുകള്‍ നിരപ്പിലാക്കാന്‍ ഇതുവരെ നടപടികള്‍ സ്വീകരിക്കാന്‍ ദേശീയപാത അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായി.
















