പത്തനംതിട്ട: അന്യായമായ സ്ഥലം മാറ്റത്തില്‍ മനംനൊന്ത് ഉദ്യോഗസ്ഥ കുഴഞ്ഞു വീണു. പത്തനംതിട്ട കളക്ട്രേറ്റിലെ റവന്യു വകുപ്പ്് എല്‍എ ജനറല്‍ ഓഫീസിലെ ക്ലര്‍ക്കായ എല്‍. ശോഭയാണ് കുഴഞ്ഞു വീണത്. രാഷ്ട്രീയപ്രേരിതമായ സ്ഥലം മാറ്റത്തെ തുടര്‍ന്നാണ് ശോഭ കുഴഞ്ഞുവീണതെന്ന്് എന്‍ജിഒ അസോസിയേഷന് നേതാക്കള്‍ ആരോപിച്ചു.
ചവറ സ്വദേശിയായ ശോഭ അടൂര്‍ താലൂക്ക്് ഓഫീസില്‍ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സ്ഥലം മാറ്റത്തെ തുടര്‍ന്ന് ഇന്നലെയാണ് എല്‍എ ജനറല്‍ ഓഫീസില്‍ ശോഭ പ്രവേശിച്ചത്. അടൂര്‍ തഹസീല്‍ദാര്‍ ഓഫീസിലെത്തിയ തപാല്‍ എടുക്കുവാന്‍ വൈകി എന്നാരോപിച്ച് ശോഭയ്ക്കെതിരെ എടുത്ത അച്ചടക്ക നടപടിയെ തുടര്‍ന്നാണ് സ്ഥലം മാറ്റം എന്ന് അറിയുന്നു.
എന്നാല്‍ ഇന്നലെ ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് ശോഭയ്ക്കെതിരായ അടൂര്‍ താലൂക്കാഫീസില്‍ നിന്നുള്ള മെമ്മോ എല്‍എ ജനറല്‍ ഓഫീസിലേക്ക് അയച്ചത്്. സ്ഥലം മാറ്റത്തില്‍ ദുഖിതയായിരുന്ന ശോഭ രാവിലെ മുതല്‍ ഓഫീസില്‍ അസ്വസ്ഥയായിരുന്നെന്ന് സഹപ്രവര്‍ത്തകരും പറയുന്നു. നാലുമണിയോടെയാണ് ശോഭ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: