തിരുവല്ല: സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ ഒത്താശയില്‍ നികത്തിയ ഭൂമിക്ക് മേല്‍ റവന്യൂ അധികൃതരുടെ നടപടി. ഭൂമി നികത്തുന്നതിന് ഒത്താശ ചെയ്ത് നല്‍കുന്നതിന്റെ പേരില്‍ പ്രദേശത്ത് നിന്നുള്ള ഏരിയാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ വന്‍ തുക കൈപ്പറ്റിയാതായാണ് ആരോപണം ഉയരുന്നത്. പെരിങ്ങര കണ്ണാട്ട് പറമ്പില്‍ ജോണി വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള 39 സെന്റോളം വരുന്ന ഭുമി അധികൃതമായി നികത്തിയ തിനെതിരെയാണ് വില്ലേജ് അധികൃതര്‍ ഇന്നലെ നിരോധന ഉത്തരവ് നല്‍കിയത്.
റീസര്‍വ്വേ 678/1 4ല്‍ ഉള്‍പെട്ട 10.10 ആര് പുരയിടത്തിലെ 678/1 പെട്ട ഭുമി യില്‍ നിന്നും അഞ്ച് സെന്റ് നികത്തുന്നതിന് കഴിഞ്ഞ മാര്‍ച്ചില്‍ തഹസീല്‍ദാര്‍ക്ക് നല്കിയ അപേക്ഷയുടെ മറപിടിച്ചായിരുന്നു നികത്തല്‍. അനധികൃത നികത്തല്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു വില്ലേജ് അധികൃതരുടെ നടപടി. നികത്തല്‍ വിവാദമായതിനെ തുടര്‍ന്ന് നേതാക്കള്‍ സംഭവത്തില്‍ നിന്ന് തല ഊരുകയായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലം നികത്തല്‍ ശക്തമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിലം നികത്തുന്ന ഉടമകളില്‍ നിന്ന് പ്രമുഖ രാഷ്ട്രിയ കക്ഷി നേതാക്കള്‍ നാല് ലക്ഷത്തോളം രൂപ കൈപ്പറ്റിയതായാണ് വിവരം.
തെരഞ്ഞെടുപ്പ് വേളയില്‍ നിലം നികത്താന്‍ മൗനാനുവാദം നല്‍കുന്നതിന് ചാത്തങ്കരി കോച്ചാരി മുക്കത്തെ ഒരു കോണ്‍ട്രാക്ടറില്‍ നിന്നും സി പി എമ്മിന്റെ ചില നേതാക്കള്‍ പതിനയ്യായിരം രൂപ കൈപ്പറ്റിയിരുന്നു. സംഭവം ബ്രാഞ്ച് കമ്മിറ്റിയില്‍ ചര്‍ച്ചയും വിവാദവും ആയതിനെ തുടര്‍ന്ന് വാങ്ങിയ പണം തിരികെ നല്കി തടി തപ്പുകയായിരുന്നു. റെവന്യൂ വിഭാഗത്തിന്റെയും പോലിസിന്റെയും സഹായം നിലം നികത്തല്‍ മാഫിയകള്‍ക്ക് ലഭിക്കുന്നതാണ് പ്രദേശത്ത് നികത്തല്‍ ശക്തമാകാന്‍ ഇടയാക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: