ചെന്നൈ: തമിഴ്നാട്ടിൽ ഇനി ‘അമ്മ സൗജന്യ വൈഫൈ സോണുകൾ’ ആരംഭിക്കും. തമിഴ്നാട്ടിലെ തെരഞ്ഞെടുത്ത 50 സ്ഥലങ്ങളിലാണ് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നത്. അണ്ണാ ഡിഎംകെയുടെ പ്രധാന തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു സൗജന്യ വഫൈ സോണുകൾ.
വ്യാപാര സമുച്ചയങ്ങള്‍, ബസ് ടെര്‍മിനസ്, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. ആദ്യ ഘട്ടത്തില്‍ 50 സ്കൂളുകളെയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. പദ്ധതിക്കായി 10 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്.
ഇതിനു പുറമെ ഷോളിങ്ങനെല്ലൂരിലെ എല്‍കോട്ട് പ്രത്യേക സാമ്പത്തിക മേഖലയില്‍ 80 കോടി രൂപ ചെലവില്‍ ഇന്റഗ്രേറ്റഡ് ഐടി കോംപ്ലക്സ് നിര്‍മിക്കാന്‍ മുഖ്യമന്ത്രി ജയലളിത നിര്‍ദേശം നല്‍കി.
















