പനജി: സ്‌കാര്‍ലറ്റ് കീലിങ്ങ് എന്ന പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ പ്രതികളായ സാംസണ്‍ ഡിസൂസ, പ്‌ളാസിഡോ കാര്‍വെലോ എന്നിവരെ തെളിവിന്റെ അഭാവത്തില്‍ പനജിയിലെ കുട്ടികളുടെ കോടതി വിട്ടയച്ചു. 2008ലായിരുന്നു കൊലപാതകം. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരുന്നത്.
കഴിഞ്ഞ മാസം വാദം പൂര്‍ത്തിയായിരുന്നു. അപ്പീല്‍ നല്‍കുമെന്ന് സ്‌കാര്‍ലറ്റിന്റെ അമ്മ ഫിയോണ മക്കോണ്‍ പറഞ്ഞു. സിബിഐ പ്രതികള്‍ക്ക് എതിരെ 2010 ലാണ് കുറ്റപത്രം നല്‍കിയത്.
പ്രധാന സാക്ഷിയെ ലണ്ടനില്‍ നിന്ന് എത്തിച്ചെങ്കിലും ഫലമില്ലാതായി. പെണ്‍കുട്ടിയുടെ ദേഹത്ത് ഡിസൂസ കിടക്കുന്നത് താന്‍ കണ്ടതായി സാക്ഷി വെളിപ്പെടുത്തിയിരുന്നു. ക്രൂരമായ മാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൃതദേഹം അഞ്ജന ബീച്ചില്‍ കണ്ടെത്തുകയായിരുന്നു.
















