പത്തനംതിട്ട: തട്ടുകടയില്‍ ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ച കടയുടമയുംബി.ജെ.പി നേതാവുമായ യുവാവിനെ ഗുണ്ടകള്‍ കസേര കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഇദ്ദേഹം നടത്തുന്ന തട്ടു കട അടിച്ചു തകര്‍ക്കുകയുംചെയ്തു. വ്യാഴാഴ്ച രാത്രി പത്തരയോടെ അബാന്‍ ജംഗ്ഷനിലായിരുന്നു സംഭവം. ഇവിടെ തട്ടുകട നടത്തുന്ന കല്ലറക്കടവ് സുരേഷ്കുമാര്‍ കല്പ്പകയ്ക്കാണ്് (48) മര്‍ദ്ദനമേറ്റത്. ബി.ജെ.പി പത്തനംതിട്ട മേഖലാ പ്രസിഡന്റാണ്. കസേര കൊണ്ട് അടിയേറ്റ് തല പൊട്ടിയ സുരേഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിച്ച ശേഷം നിലത്തിട്ട് ചവിട്ടിയതായും സുരേഷ് പറഞ്ഞു.
പതിമൂന്നംഗ സംഘമാണ് കട തകര്‍ത്ത് തന്നെ മര്‍ദ്ദിച്ചതെന്ന് സുരേഷ് പൊലീസിന് മൊഴി നല്കി. ഇതില്‍ രണ്ടു പേര് നഗരത്തിലെ ഡി. വൈ. എഫ് .െഎ പ്രവര്‍ത്തകരാണ്. മറ്റ് രണ്ടു പേരെക്കൂടി അറിയാം. കെ. എല്‍. 27 എഫ് 16 നമ്പരിലുളള വെള്ള ഡസ്റ്റര്‍ കാറിലും ബൈക്കിലുമായാണ് അക്രമി സംഘം എത്തിയതെന്നും സുരേഷ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി പത്തുമണിക്കു ശേഷം പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം സുരേഷിന്റെ തട്ടുകടയില്‍ വന്ന് ഭക്ഷണം കഴിച്ചു. ബില്ലിലെ തുകയുടെ കണക്കു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ സംഘം ചര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട 13പേര്‍ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പത്തനംതിട്ട മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും യോഗവും നടത്തി.ഹിന്ദുഐക്യവേദി ജില്ലാജനറല്‍ സെക്രട്ടറി അഡ്വ.നരേന്ദ്രനാഥ് യോഗം ഉദ്ഘാടനം ചെയ്തു.
കെ.ജി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.മനോജ് ജി.പിള്ള,കെ.കെ.ബാബു,സുഭാഷ് ജെ.പിള്ള,സുരേഷ്ബാബു,രാജന്‍പിള്ള,വി.ജി.അനില്‍,രാഹുല്തിലക്,അജയന് ആനപ്പാറ,രാജീവ് വെട്ടിപ്രം,മനു,സതീഷ്,ബിജുകൊട്ടയ്ക്കാട്,ദിലീപ്.ആര് തുടങ്ങിയവര്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: