കോട്ടയം: വാഹനാപകടങ്ങളില്‍ അപകടമോ മരണമോ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന പരിരക്ഷയ്‌ക്ക് പത്തുലക്ഷം രൂപ എന്ന പരിധി നിശ്ചയിക്കുന്നത് കേരള ജനതയോടുള്ള സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് കോട്ടയം ജില്ലാ ബസ് തൊഴിലാളി സംഘം ജനറല്‍ സെക്രട്ടറി സന്തോഷ് പോള്‍ അഭിപ്രായപ്പെട്ടു. റോഡ് സുരക്ഷാബില്‍ രണ്ടായിരത്തി പതിനഞ്ചില്‍നിന്നും നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി ബില്‍തിരുത്തി മുന്നോട്ടുപോകുന്ന സമയത്താണ് കേരളസര്‍ക്കാരിന്റെ അറൂന്നൂറ് പേജ് വരുന്ന അമന്‍മെന്റ് ഇപ്പോള്‍ ഇറക്കുന്നത്. പത്തുലക്ഷം കഴിഞ്ഞുള്ള തുക ഉടമയോ ഡ്രൈവറോ നല്‍കണമെന്ന വാചകം തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ജനദ്രോഹനിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകവുകയാണെങ്കില്‍ ബഹുജനപ്രക്ഷോഭമടക്കമുള്ള കാര്യങ്ങളുമായി യൂണിയന്‍ മുന്‍പോട്ടുപോകുമെന്നും സന്തോഷ് പോള്‍ പറഞ്ഞു.
















