കൊച്ചി: പ്രഥമി സെലബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം. രാവിലെ 9ന് നടന് മമ്മൂട്ടി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
അമ്മ കേരള റോയല്‍സിന് പുറമെ ചെന്നൈ റോക്കേര്‍സ്, കര്‍ണാടക ആല്‍പ്സ്, ടോളിവുഡ് തണ്ടേഴ്സ് എന്നീ ടീമുകളാണ് ലീഗില്‍ പങ്കെടുക്കുന്നത്. കൊച്ചിക്ക് പുറമെ ചെന്നൈ, ബെംഗളൂരു, ഹൈദ്രാബാദ് എന്നിവിടങ്ങളിലാണ് ലീഗ് മത്സരങ്ങള്‍. ഫൈനല്‍ നവംബര്‍ 12ന് മലേഷ്യയില്‍.
ഓരോ ടീമിനും 5 മത്സരങ്ങളാണുള്ളത്. മൂന്നു മെന്‍സ് ഡബിള്‍സ്, ഒരു വിമന്‍സ് ഡബിള്‍സ്, ഒരു മിക്സഡ് ഡബിള്‍സ് എന്ന രീതിയിലാണു മത്സരങ്ങള്‍.
നടന് ജയറാമാണ് അമ്മ കേരള റോയല്‍സ് ടീമിന്റെ നായകന്. വൈസ് ക്യാപ്റ്റന്‍ നരേന്. കുഞ്ചാക്കോ ബോബന് ഐക്കണ്‍ താരം. ബൈജു, സൈജു കുറുപ്പ്, രാജീവ് പിള്ള, അര്ജുന് നന്ദകുമാര്‍, ശേഖര്‍ മേനോന്, ഡോ. റോണി, പാര്‍വ്വതി നമ്പ്യാര്‍, രഞ്ജി ഹരിദാസ്, റോസിന് ജോളി തുടങ്ങിയവരാണ് അമ്മ കേരള റോയല്‍സ് ടീം അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: