ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യന്‍ കുതിപ്പിന് വിരാമം. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കെ. ശ്രീകാന്ത് പരാജയപ്പെട്ടു.
ജര്‍മ്മന്‍ താരം മാര്‍ക്ക് സ്വിബ്ലറിനോട് 58 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് എട്ടാം സീഡായ ഇന്ത്യന്‍ താരം കീഴടങ്ങിയത്. സ്‌കോര്‍: 18-21, 21-14, 21-19. ആദ്യ ഗെയിം
സ്വന്തമാക്കിയശേഷമായിരുന്നു ശ്രീകാന്ത് പരാജയപ്പെട്ടത്. ഒന്നാം സീഡ് മലേഷ്യയുടെ ലീ ചുങ് വെയ് ആണ് സെമിയില്‍ മാര്‍ക്കിന്റെ എതിരാളി. ഡാനിഷ് താരം യാന്‍ ജോര്‍ജെന്‍സണും കൊറിയയുടെ സണ്‍ വാന്‍ ഹുവും സെമിയില്‍.
















