കാഞ്ഞങ്ങാട്: കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥയുടെ സാന്നിധ്യത്തില്‍ ഹൊസ്ദുര്‍ഗ് ശ്രീ ലക്ഷ്മി വെങ്കിടേശ ക്ഷേത്രത്തില്‍ മഹാവിഷ്ണു യജ്ഞം തുടങ്ങി. ചരിത്രത്തില്‍ ആദ്യമായാണ് ഈ ക്ഷേത്രത്തില്‍ ഇത്തരത്തിലൊരു യജ്ഞം നടക്കുന്നത്. യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നാല്‍പ്പത് പൂജാരിമാര്‍ 7200 പാരായണങ്ങള്‍ പൂര്‍ത്തിയാക്കി. ആചാര്യന് സംയമീന്ദ്ര തീര്‍ത്ഥ യജ്ഞശാലയില്‍ ദീപം തെളിയിച്ചതോടെയാണ് യജ്ഞം ആരംഭിച്ചത്. നാടിന്റെ ഐശ്വര്യത്തിനും കാശിമഠാധിപതിയുടെ ആരോഗ്യ സൗഖ്യത്തിനും വേണ്ടിയാണ് ശ്രീ മഹാവിഷ്ണു യജ്ഞം നടക്കുന്നത്. യജ്ഞം 24ന് സമാപിക്കും. മംഗലാപുര ത്തെ പ്രമുഖ അര്ച്ചകന്മാരായ യോഗേഷ് ഭട്ട്, സുധാകര്‍ ഭട്ട് എന്നിവരാണ് യജ്ഞത്തി ന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: