തേഞ്ഞിപ്പലം: നീര്ച്ചാല് അടച്ചുകെട്ടിയതു മൂലം ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുന്നതായി പരാതി.
തൃക്കണ്ണൂര്‍ ശിവക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഭൂമിയിലെ നിര്‍ച്ചാല്‍ അടച്ചുകെട്ടി വലിയ മതില് നിര്‍മ്മിച്ചിരിക്കുകയാണ്. മഴക്കാലത്ത് ക്ഷേത്ര കുളത്തിലേക്കുള്ള നീരൊഴുക്ക് ഇതിനാല്‍ തടസ്സപ്പെടും. മാത്രമല്ല കിഴക്ക് ഭാഗത്തുള്ള ചാലി കോളനിവാസികളും മറ്റ് പിന്നോക്ക വിഭാഗങ്ങളുമടക്കം കാലങ്ങളായി നടക്കാന്‍ ഉപയോഗിച്ചിരുന്ന ഈ വഴി കെട്ടി അടച്ചുതു കാരണം ഭക്തജനങ്ങള്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞാണ് ക്ഷേത്രത്തിലെത്തുന്നത്. വഴി തുറന്ന് തരുവാന്‍ പഞ്ചായത്ത് വില്ലേജ് അധികാരികള്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇല്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: