എടക്കര: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്തതില്‍ പ്രതിഷേധിച്ച് എബിവിപി എടക്കരയില്‍ പ്രതിഷേധ പ്രകടനം നടത്തി. നിലമ്പൂര്‍ നഗര്‍ പ്രസിഡന്റ് അനന്ദു കരുളായി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അര്ജ്ജുന് പുതുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വിപിന്‍ എടക്കര, വിഷ്ണു എന്നിവര്‍ സംസാരിച്ചു. സ്റ്റേഷന്‍പടി മുതല്‍ മുസ്ലീയാരങ്ങാടി വരെ നടത്തി പ്രകടനത്തില്‍ നാല്പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: