മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണക്കും സമനില. റയലിനെ വിയ്യാറയലും ബാഴ്‌സയെ അത്‌ലറ്റികോ മാഡ്രിഡുമാണ് സമനിലയില്‍ പിടിച്ചുകെട്ടിയത്. ഇരുമത്സരങ്ങളും 1-1ന് സമനിലയില്‍ കലാശിച്ചു.
ലീഗില്‍ തുടര്‍ച്ചയായ 17 വിജയങ്ങളെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനിറങ്ങിയ റയല്‍ മാഡ്രിഡിനെ എവേ മത്സരത്തില്‍ വിയ്യാറയലാണ് സമനിലയില്‍ കുടുക്കിയത്.
















