ന്യൂയോര്‍ക്ക്: ആഗോള ആരോഗ്യ സൂചികയില്‍ ഭാരതം 143ാമത്. 188 രാജ്യങ്ങളുടെ പട്ടികയാണ് ഐക്യരാഷ്‌ട്രസഭ പുറത്ത് വിട്ടത്. പാക്കിസ്ഥാന്‍ ഭാരതത്തിനു പിന്നിലാണ് (149). ശ്രീലങ്ക (79), ചൈന (92), സിറിയ(117), ഇറാഖ്(128) തുടങ്ങിയവ ഏറെ മുന്നിലാണ്.
ബ്രിട്ടീഷ് ആരോഗ്യ മാസിക ദ് ലാന്‍സന്റ് ഓണ്‍ലൈനിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഐസ്‌ലാന്‍ഡാണ് പട്ടികയില്‍ ഒന്നാമത്. സ്ലൊവേനിയ, ഗ്രീസ്, ജപ്പാന്‍ എന്നിവയ്‌ക്ക് പിന്നില്‍ അമേരിക്കയുണ്ട്. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടികയില്‍ അവസാനം.
















