ലുധിയാന: അക്രമികളുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ആര്‍എസ്എസ് പഞ്ചാബ് പ്രാന്ത സഹ സംഘചാലക് ജഗ്ദീഷ് ഗഗ്‌നേജ (67) അന്തരിച്ചു.
ആഗസ്റ്റ് ആറിനാണ് ജലന്ധറില്‍ വധശ്രമമുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്തു. വയറ്റിലാണ് വെടിയേറ്റത്.
ഉടന്‍ സ്വകാര്യ ആശുപത്രിയിലാക്കിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. വൃക്കയില്‍ അണുബാധയുണ്ടായതോടെ നില വഷളായി. തുടര്‍ന്നാണ് മരണം.
പഞ്ചാബ് പോലീസ് അന്വേഷിച്ച കേസ് സിബിഐ ഏറ്റെടുത്തു. അക്രമികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയും ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
കുടുംബാംഗങ്ങളും മുതിര്‍ന്ന ആര്‍എസ്എസ്, ബിജെപി നേതാക്കളും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
















