കണ്ണൂര്‍: കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ വ്യാജ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണങ്ങള്‍ തുടങ്ങി. സമാനമായ തട്ടിപ്പില്‍ എറണാകുളത്ത് പിടിയിലായി കാക്കനാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന കാസര്‍കോട് ആര്‍ഡി നഗറിനടുത്ത പാറക്കോട് ആയിഷാ മന്‍സിലില്‍ നൂര്‍ മുഹമ്മദ് (32), സഹോദരന്‍ അജ്മല്‍ (23), ചെങ്കള നാലാം മൈല്‍ മിസ്‌രിയ ഹൗസില്‍ മുഹമ്മദ് സാവിത്ത് (29) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. കണ്ണൂരില്‍ കഴിഞ്ഞ ജനുവരി 11ന് കല്ലറക്കല്‍ മഹാറാണി ജ്വല്ലേഴ്‌സില്‍ നിന്ന് ഒരുലക്ഷത്തി അമ്പത്തിയൊന്നായിരം രൂപയുടെ സ്വര്‍ണ്ണാഭരണം വാങ്ങിയ നൂര്‍ മുഹമ്മദ് ആര്‍എകെ ബാങ്കിന്റെ വ്യാജ ഡെബിറ്റ് കാര്‍ഡ് നല്‍കി തട്ടിപ്പ് നടത്തുകയായിരുന്നു. മറ്റു രണ്ടുപേരും ഇതേ രീതിയില്‍ ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് എന്നീ ജ്വല്ലറികളില്‍ തട്ടിപ്പിന് ശ്രമിച്ചിരുന്നു. സമാന തട്ടിപ്പിന് എറണാകുളത്ത് മൂന്ന് പേരും പിടിയിലായപ്പോഴാണ് കണ്ണൂരിലെ തട്ടിപ്പിന് പിറകിലും ഇവരാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ടൗണ്‍ പോലസ് ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. രണ്ട് ദിവസമാണ് ഇവരെ കണ്ണൂര്‍ പോലീസിന് കസ്റ്റഡിയില്‍ കിട്ടിയത്.
















