ന്യൂദല്‍ഹി: റെയില്‍, പൊതുബജറ്റുകള്‍ ലയിപ്പിക്കാനുള്ള ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ബ്രിട്ടീഷ് കാലത്ത് ആരംഭിച്ച, 92 വര്‍ഷത്തെ കീഴ്‌വഴക്കമാണ് അവസാനിക്കുന്നത്. നിലവില്‍ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസമാണ് പൊതുബജറ്റ് അവതരണം. ഇത് മറ്റൊരു തീയതിയിലേക്ക് മാറ്റും.
1924ലാണ് റെയില്‍വേയ്‌ക്ക് പ്രത്യേക ബജറ്റ് ആരംഭിച്ചത്. ബജറ്റ് ഒന്നാക്കുമെങ്കിലും റെയില്‍വേയുടെ സ്വയംഭരണവും ധനാധികാരവും തുടരും. റെയില്‍വേയുടെ ലാഭവിഹിത ബാധ്യത ഇല്ലാതാകും, ബജറ്റ് പിന്തുണ ലഭിക്കും.
ഒറ്റ ബജറ്റ് അവതരിപ്പിക്കാന്‍ റെയില്‍ മന്ത്രി സുരേഷ് പ്രഭുവും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും അനുകൂല നിലപാടെടുത്തിരുന്നു. നീതി ആയോഗ് അംഗം ബിബേക് ദെബ്രോയ് അധ്യക്ഷനായ സമിതിയാണ് പ്രത്യേക റെയില്‍ ബജറ്റ് അവസാനിപ്പിക്കാനുള്ള ശുപാര്‍ശ നല്‍കിയത്.
















