ന്യൂദല്‍ഹി: കോഹിനൂര്‍ രത്‌നം ഭാരതത്തിന്റേതാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 105 കാരറ്റുളള രത്‌നം ബ്രിട്ടീഷുകാര്‍ ദിലീപ് മഹാരാജാവില്‍ നിന്ന് സ്വന്തമാക്കിയതാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
വിക്ടോറിയ രാജ്ഞിയ്‌ക്ക് സമ്മാനിച്ചതാണ് കോഹിനൂര്‍ എന്നായിരുന്നു ഭാരതത്തിന്റെ മുന്‍ നിലപാട്. ബ്രിട്ടന്റെ കൈവശമുളള രത്‌നം തിരികെനേടാന്‍ എല്ലാ മാര്‍ഗവും തേടുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയത്തില്‍ ഭാരതം ബ്രിട്ടനെതിരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചു.
ഭാരതത്തിന് കോഹിനൂര്‍ രത്‌നം തിരികെ നല്‍കില്ലെന്ന് ബ്രിട്ടന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
2010 ല്‍ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ രത്‌നം ബ്രിട്ടീഷ് മ്യൂസിയത്തിന് കൈമാറുമെന്ന് വ്യക്തമാക്കിയിരുന്നു.
















