റായ്പ്പൂര്‍: വയറ്റില്‍ ചത്ത ഭ്രൂണവുമായി അഞ്ചു ദിവസം നടന്ന യുവതിക്ക് ചികില്‍സ നിഷേധിച്ചു. അണുബാധയെത്തുടര്‍ന്ന് അവര്‍ മരിച്ചു. ഛത്തീസ്ഗഢിലെ കോര്‍ബയിലാണ് സംഭവം. ഗര്‍ഭിണിയായ സരസ്വതി(22) വയറ്റില്‍ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് ഗുലാബ്ദാസ് മഹന്തിനൊപ്പം ആശുപത്രിയില്‍ എത്തിയത്.
സ്കാനിങ്ങില്‍, എട്ടുമാസമായ ഭ്രൂണം അഞ്ചു ദിവസം മുന്‍പ് മരിച്ചതായി കണ്ടെത്തി. അത് അഴുകി അണുബാധയുമായി.അടിയന്തരമായി രക്തവും പതിനായിരം രൂപയും നല്കിയാല് ഭ്രൂണം നീക്കാമെന്നാണ്, അവരെത്തിയ മൂന്ന് സ്വകാര്യ ആശുപത്രിക്കാര് പറഞ്ഞത്. രക്തവും പണവും സംഘടിപ്പിക്കാന്‍ കഴിയാതെ അവര്‍ ജമുനാദേവി ആശുപത്രിയില്‍ മടങ്ങിയെത്തിയെങ്കിലും പറഞ്ഞുവിട്ടു. ഇതിനകം അണുബാധ വ്യാപിച്ചു. സൃഷ്ടി ആശുപത്രിയില്‍ ചെന്നപ്പോള്‍ ചൊവ്വാഴ്ച ശസ്ത്രക്രിയ ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ തിങ്കളാഴ്ച രാത്രി സരസ്വതി മരിച്ചു.
















